Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തിൽ എട്ട് വിക്കറ്റും നേടി സോ​നം യെ​ഷേ; ട്വ​ന്റി20​യി​ൽ ലോ​ക റെ​ക്കോ​ഡി​ട്ട് ഭൂ​ട്ടാ​ൻ സ്പി​ന്ന​ർ

text_fields
bookmark_border
Sonam Yeshey
cancel
camera_alt

സോ​നം യെ​ഷേ

Listen to this Article

തിം​ഫു (ഭൂ​ട്ടാ​ൻ): ഒ​രു അ​ന്താ​രാ​ഷ്ട്ര ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ബൗ​ള​റെ​ന്ന റെ​ക്കോ​ഡ് ഇ​നി ഭൂ​ട്ടാ​ൻ സ്പി​ന്ന​ർ സോ​നം യെ​ഷേ​ക്ക് സ്വ​ന്തം. മ്യാ​ന്മ​റി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക​ളി​യി​ൽ നാ​ല് ഓ​വ​ർ എ​റി​ഞ്ഞ യെ​ഷേ ഒ​രു മെ​യ്ഡ​ന​ട​ക്കം ഏ​ഴ് റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി എ​ട്ട് വി​ക്ക​റ്റാ​ണ് നേ​ടി​യ​ത്.

2023ൽ ​ചൈ​ന​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ എ​ട്ട് റ​ൺ​സി​ന് ഏ​ഴ് വി​ക്ക​റ്റെ​ടു​ത്ത മ​ലേ​ഷ്യ പേ​സ​ർ സി​യാ​സ്റു​ൽ ഇ​ദ്രൂ​സി​ന്റെ ബൗ​ളി​ങ്ങാ​യി​രു​ന്നു ഇ​തു​വ​രെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. മ്യാ​ന്മ​റി​നെ​തി​രെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഭൂ​ട്ടാ​ൻ 128 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​മാ​ണ് കു​റി​ച്ച​ത്. യെ​ഷേ​യു​ടെ മാ​ര​ക ബൗ​ളി​ങ്ങി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ മ്യാ​ന്മ​ർ വെ​റും 45 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

2022ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് സോനം. 34 ട്വന്റി20 മത്സരങ്ങളിലായി ഇതുവരെ 37 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bhutan's Sonam Yeshey sets new T20I record with eight-wicket haul
Next Story