'മകനേ, കുറ്റവാളികളെ ശിക്ഷിച്ചിരിക്കും'- ബന്ധുക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ പിടിക്കുമെന്ന് റെയ്നക്ക് ഉറപ്പ് നൽകി അമരീന്ദർ സിങ്
text_fieldsക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കൾ പഞ്ചാബിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പിടിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. കുടുംബാഗങ്ങൾക്ക് നേരെയുണ്ടായ അക്രമത്തിൽ അനുശോചനം അറിയിക്കുന്നതായും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും മുഖ്യമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. നേരത്തെ, പ്രതികളെ കണ്ടെത്തണമെന്ന് റെയ്ന സമൂഹ മാധ്യമങ്ങളിലൂടെ പഞ്ചാബ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
റെയ്നയുടെ പിതാവിൻെറ സഹോദരിയെും കുടുംബത്തെയുമാണ് അജ്‍ഞാത ആയുധ സംഘം ആക്രമിച്ചത്. പഞ്ചാബിലെ പഠാൻകോട്ടിലായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ പിതാവിെൻറ സഹോദരീ ഭർത്താവ് അശോക് കുമാർ (58) ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിതാവിെൻറ സഹോദരി ആശാ ദേവി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട അശോക് കുമാറിെൻറ അമ്മ(80) സത്യദേവിയും അശോക് കുമാർ-ആശാ ദേവി എന്നിവരുടെ മക്കളായ കൗശൽ കുമാർ (32), അപിൻ കുമാർ (24) എന്നിവർക്കും ആക്രമണത്തിൽ ഗുരുതര പരിക്കുണ്ട്.
ഓഗസ്റ്റ് 19നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. കുപ്രസിദ്ധ കുറ്റവാളി കാലെ കച്ചേവാലയുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

