പരിക്കേറ്റ ബെൻ സ്റ്റോക്സ് ഐ.പി.എല്ലിന് പുറത്തേക്ക്; രാജസ്ഥാന് കനത്ത തിരിച്ചടി
text_fieldsന്യൂഡൽഹി: പുതുസീസണിൽ പ്രതീക്ഷയോടെയിറങ്ങിയ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിന്‍റെ സ്റ്റാർ ആൾറൗണ്ടറും ടീമിൻെ നട്ടെല്ലുമായ ബെൻ സ്റ്റോക്സിന്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. താരത്തിന് ഈ ഐ.പി.എല്ലിൽ കളിക്കാനാകിെല്ലന്നാണ് സൂചനയെന്ന് ബ്രിട്ടീഷ് പത്രമായ ദി ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു.
രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരത്തിനിടെ ക്രിസ് ഗെയിലിന്‍റെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ സ്റ്റോക്സിന്റെ ഇടതുകൈയ്യിന് പരിക്കേറ്റിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട സ്റ്റോക്സ് ബാറ്റിങ്ങിനിറങ്ങിയിരുന്നെങ്കിലും റൺസൊന്നുമെടുക്കാനായിരുന്നില്ല.
സ്റ്റോക്സ് ഒരാഴ്ച കൂടി ഇന്ത്യയിൽ തുടരുമെന്നും വ്യാഴാഴ്ച നടക്കുന്ന എക്സ്റേക്ക് ശേഷം മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്നുമാണ് വിവരം. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ആദ്യ മത്സരത്തിൽ പഞ്ചാബിനോട് നാലുറൺസിന് പരാജയപ്പെട്ടിരുന്നു. പരിക്കേറ്റ സൂപ്പർ പേസർ ജോഫ്ര ആർച്ചറിന് പിന്നാലെ സ്റ്റോക്സ് കൂടി ടീം വിടുന്നത് നെഞ്ചിടിപ്പോടെയാണ് ടീം മാനേജ്മെന്റ് കാണുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

