വിരമിക്കൽ പിൻവലിച്ച് സ്റ്റോക്സ് ലോകകപ്പിന്
text_fieldsലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനും ബാറ്റിങ് ഓൾ റൗണ്ടറുമായ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ മടങ്ങിയെത്തി. ഒക്ടോബർ അഞ്ചിന് ഇന്ത്യയിൽ ആരംഭിക്കുന്ന ലോകകപ്പിനുള്ള സാധ്യത സംഘത്തിൽ സ്റ്റോക്സ് ഇടംപിടിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന നാല് മത്സര ഏകദിന പരമ്പരയിൽ താരം കളിക്കും.
ബാറ്റർ ഹാരി ബ്രൂക്കും പേസർ ജോഫ്ര ആർച്ചറും ലോകകപ്പ് സംഘത്തിലില്ല. സാധ്യത ടീം: ജോസ് ബട്ട്ലർ (ക്യാപ്റ്റൻ), മുഈൻ അലി, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്റ്റോ, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ, ഡേവിഡ് മലൻ, ആദിൽ റാഷിദ്, ജോ റൂട്ട്, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ക്രിസ് വോക്സ്.

