മുംബൈ: രാജസ്ഥാൻ റോയൽസിെൻറ വെടിക്കെട്ട് താരം ബെൻ സ്റ്റോക്സ് െഎ.പി.എൽ ആദ്യ ഘട്ടത്തിൽ ടീമിനൊപ്പം ചേരില്ല. പിതാവിെൻറ അസുഖത്തെ തുടർന്ന് ന്യൂസിലൻഡിലേക്ക് മടങ്ങിയ സ്റ്റോക്സ്, ഏതാനും ആഴ്ചകൾക്കു ശേഷം മാത്രമേ ദുബൈയിൽ ടീമിനൊപ്പം ചേരൂ.
പാകിസ്താനെതിരായ പരമ്പരക്കിടയിലാണ് ഇംഗ്ലണ്ട് താരം ന്യൂസിലൻഡിലേക്ക് പറന്നത്. 14 ദിവസത്തെ ക്വാറൻറീനും കഴിഞ്ഞാണ് അദ്ദേഹം പിതാവിനെ കണ്ടത്. ഇനി ഏതാനും ദിവസം കുടുംബത്തിനൊപ്പം കഴിഞ്ഞ ശേഷമേ ദുബൈയിലേക്ക് പറക്കൂ. ശേഷം, ക്വാറൻറീൻ കഴിഞ്ഞ് മാത്രം ടീമിനൊപ്പം ചേരാം.
12.5 കോടി മുടക്കിയാണ് രാജസ്ഥാൻ ഒാൾറൗണ്ട് വെടിക്കെട്ടുകാരനെ സ്വന്തമാക്കിയത്. സെപ്റ്റംബർ 22ന് ചെന്നൈയുമായാണ് രാജസ്ഥാെൻറ ആദ്യമത്സരം.