Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡക്കാൻ ചാർജേഴ്​സിന്​...

ഡക്കാൻ ചാർജേഴ്​സിന്​ ബി.സി.സി.​െഎ 4800 കോടി നൽകണമെന്ന വിധി റദ്ദാക്കി

text_fields
bookmark_border
ഡക്കാൻ ചാർജേഴ്​സിന്​ ബി.സി.സി.​െഎ 4800 കോടി നൽകണമെന്ന വിധി റദ്ദാക്കി
cancel

മു​ബൈ: ഐ.​പി.​എ​ൽ ടീ​മാ​യി​രു​ന്ന ഡ​ക്കാ​ൻ ചാ​ർ​ജേ​ഴ്​​സി​നെ ടൂ​ർ​ണ​മെൻറി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​തി​ന്​ 4800 കോ​ടി ബി.​സി.​സി.​ഐ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ആ​ർ​ബി​ട്രേ​റ്റ​റു​ടെ ഉ​ത്ത​ര​വ്​ ബോം​ബെ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. 2012ൽ ​ഐ.​പി.​എ​ല്ലി​ൽ​നി​ന്ന്​ ഡ​ക്കാ​ൻ ചാ​ർ​ജേ​ഴ്​​സി​നെ പു​റ​ത്താ​ക്കി​യ​തി​നെ​തി​രെ ടീ​മി​‍െൻറ ഉ​ട​മ​സ്​​ഥ​രാ​യ ഡ​ക്കാ​ൻ ക്രോ​ണി​ക്ക്​​ൾ ഹോ​ൾ​ഡി​ങ്​ ലി​മി​റ്റ​ഡ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ർ​ബി​േ​ട്ര​റ്റ​റു​ടെ ഉ​ത്ത​ര​വ്​​​ ചോ​ദ്യം​​ചെ​യ്​​ത്​ ബി.​സി.​സി.​ഐ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ ബോം​ബെ ഹൈ​കോ​ട​തി​യു​ടെ ന​ട​പ​ടി.

ഹൈ​കോ​ട​തി നി​യ​മി​ച്ച ആ​ർ​ബി​ട്രേ​റ്റ​ർ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ്​ 4800 കോ​ടി ന​ഷ്​​ട​പ​രി​ഹാ​രം ഡ​ക്കാ​ൻ ചാ​ർ​ജേ​ഴ്​​സി​ന്​ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ആ​ർ​ബി​ട്രേ​റ്റ​റു​ടെ തീ​ർ​പ്പ്​ ചോ​ദ്യം ചെ​യ്​​ത ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്​​റ്റി​സ്​ ഗൗ​തം പ​​ട്ടേ​ൽ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, അ​ന്യാ​യ​മാ​യ വി​ധി​യാ​ണ്​ ഉ​ണ്ടാ​യ​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
TAGS:BCCI Deccan Chargers IPL 2021 
News Summary - BCCI wins legal battle against Deccan Chargers
Next Story