രോഹിത്തിന്റേയും കോഹ്‍ലിയുടേയും ഭാവി തീരുമാനിക്കാൻ ബി.സി.സി.ഐ പ്രത്യേക യോഗം ചേരും
text_fieldsന്യൂഡൽഹി: രോഹിത്തിന്റേയും കോഹ്‍ലിയുടേയും ഭാവി തീരുമാനിക്കാൻ ബി.സി.സി.ഐ പ്രത്യേക യോഗം ചേരും. സെലക്ടർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രത്യകയോഗമാവും നടക്കുക. പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും യോഗത്തിൽ പങ്കെടുക്കും. 2027 ലോകകപ്പിലെ കോഹ്‍ലിയുടേയും രോഹിത്തിന്റേയും പങ്കാളത്തം ഉൾപ്പടെ യോഗത്തിൽ ചർച്ചയാവും.
രോഹിത്തിന്റേയും കോഹ്‍ലിയുടേയും റോളിനെ സംബന്ധിച്ച് അവർക്ക് കൃത്യമായ ധാരണ നൽകേണ്ടത് അത്യാവശ്യമാണ് ഇതിനായാണ് യോഗം ചേരുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നിലവിൽ ഫിറ്റ്നസിൽ ശ്രദ്ധിക്കാനാണ് രോഹിതിനോട് ബി.സി.സി.ഐ നിർദേശിച്ചിരിക്കുന്നത്. മറ്റ് വിവാദങ്ങൾക്ക് തൽക്കാലം ചെവികൊടുക്കേണ്ടെന്നാണ് ബി.സി.സി.ഐ നൽകിയിരിക്കുന്ന നിർദേശം.
രോഹിത്തും കോഹ്‍ലിയും ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്കുവേണ്ടി കളിച്ചിരുന്നു. ടൂർണമെന്റിൽ 202 റൺസ് നേടി രോഹിത്തായിരുന്നു ടോപ് സ്കോറർ. ആദ്യ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ കോഹ്‍ലി അവസാന മത്സരത്തിൽ 74 റൺസെടുത്തു.
നേരത്തെ അടുത്ത വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ രോഹിത് ശർമ്മയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പര കഴിഞ്ഞാൽ ജനുവരിയിൽ ന്യൂസിലാൻഡിനെതിരെയും ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കളിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

