ന്യൂഡൽഹി: ബി.സി.സി.ഐ ഈ വർഷം ഇന്ത്യയിൽ നടക്കാൻ പോകുന്ന ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ വേദികൾ തീരുമാനിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്മദാബാദ് മൊേട്ടരയിലാകും ഫൈനൽ. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, െബംഗരെു, ലഖ്നോ, ധർമശാല എന്നീ നഗരങ്ങളാകും ട്വന്‍റി20 പൂരത്തിന്‍റെ മറ്റ് വേദികൾ. ഈ വർഷം ഒക്ടോബർ നവംബർ മാസങ്ങളിലായാണ് ടൂർണമെന്‍റ് നടക്കുക.
ബാബർ അസം നയിക്കുന്ന പാകിസ്താൻ ക്രിക്കറ്റ് ടീമിന് ടൂർണമെന്‍റിനായി ഇന്ത്യയിലെത്താൻ വിസ അനുവദിക്കും.
എന്നാൽ ടൂർണമെന്‍റ് വീക്ഷിക്കാൻ പാകിസ്താൻ ആരാധകർക്ക് അനുവാദം നൽകുന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നില്ലെന്ന് ബി.സി.സി.ഐ ഒഫീഷ്യൽ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു.
രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം വർഷങ്ങളായി ഇന്ത്യയും പാകിസ്താനും രാജ്യാന്തര ടൂർണമെന്‍റിൽ മാത്രമാണ് കണ്ടുമുട്ടാറുള്ളത്.

