Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവന്നതുപോലെ തിരികെ...

വന്നതുപോലെ തിരികെ പോകാമെന്ന്​ കരുതിയോ; ചില കടമ്പകളുണ്ടെന്ന്​ റെയ്​നയോട്​ ബി.സി.സി.ഐ

text_fields
bookmark_border
വന്നതുപോലെ തിരികെ പോകാമെന്ന്​ കരുതിയോ; ചില കടമ്പകളുണ്ടെന്ന്​ റെയ്​നയോട്​ ബി.സി.സി.ഐ
cancel

ന്യൂഡൽഹി: ​െഎ.പി.എൽ 13ാം സീസണിൽ കളിക്കാനില്ലെന്ന സ്റ്റാർ ബാറ്റ്​സ്​മാൻ സുരേഷ്​ റെയ്​നയുടെ പ്രഖ്യാപനം ചെന്നൈ സൂപ്പർ കിങ്​സ്​ ആരാധകർക്കും ക്രിക്കറ്റ്​ പ്രേമികൾക്കും ഒരുപോലെ ഞെട്ടൽ സമ്മാനിച്ചിരുന്നു. തുടക്കത്തിൽ മാനേജ്​മെൻറുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്നാണ്​ താരം ടീം വിട്ടതെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമാണ്​ ഐ.പി.എൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക്​ മടങ്ങിയതെന്ന വിശദീകരണമായിരുന്നു റെയ്​ന നൽകിയത്​.

അതേസമയം, കഴിഞ്ഞ ദിവസം റെയ്​ന തന്നെ ടീമിലേക്ക്​ തിരിച്ചുവരുന്നതി​െൻറ സൂചനകൾ നൽകിയിരുന്നു. ടീം ഉടമ ശ്രീനിവാസൻ റെയ്​നയുടെ തിരിച്ചുവരവിന്​​ പൂർണ്ണസമ്മതം മൂളിയതായും റിപ്പോർട്ടുകൾ വന്നു. എന്നാൽ, ഒരിക്കൽ ഉപേക്ഷിച്ച്​ പോയ ടീമിലേക്ക്​ അത്ര എളുപ്പത്തില്‍ തിരികെ വരാൻ റെയ്‌നയ്ക്കു കഴിഞ്ഞേക്കില്ല. ഫ്രാഞ്ചൈസി അനുകൂലമായി പ്രതികരിച്ചെങ്കിലും ബി.സി.സി.ഐയുടെ ഭാഗത്തുനിന്നുകൂടി അനുമതി ലഭിക്കേണ്ടതുണ്ട്​.

തിരികെ വരാൻ റെയ്‌ന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നേരത്തേ ടീം വിട്ട് നാട്ടിലേക്കു പോയതി​െൻറ യഥാര്‍ഥ കാരണം അറിയേണ്ടതുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ ടൈംസ്​ ഒാഫ്​ ഇന്ത്യയോട്​ വ്യക്തമാക്കി. ചിലപ്പോള്‍ അത് കുടുംബവുമായി ബന്ധപ്പെട്ടതാവാം, ചിലപ്പോള്‍ വ്യക്തിപരമാവാം, ചിലപ്പോള്‍ നായകൻ മഹേന്ദ്ര സിങ്​ ധോണിയുമായുള്ള തര്‍ക്കവുമാവാം. അതെല്ലാം ചെന്നൈയുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ, മാനസികസംഘര്‍ഷമോ വിഷാദ രോഗമോ മൂലമാണ്​ റെയ്‌ന മടങ്ങിപ്പോയതെങ്കിൽ അത് ഗൗരവമായി എടുക്കേണ്ടതുണ്ട്​. അതുപോലുള്ള പ്രശ്‌നങ്ങൾ വല്ലതുമാണെങ്കിൽ താരത്തെ തിരിച്ച്​ യു.എ.ഇയിലേക്കു പോകാന്‍ അനുവദിക്കില്ല. അവിടെ എത്തിയതിന്​ ശേഷം അരുതാത്തതായി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ആരായിരിക്കും ഉത്തരവാദിയെന്നും ബി.സി.സി.ഐ ഉ​ദ്യോഗസ്ഥൻ ചോദിച്ചു.

താരം ബി.സി.സി.​െഎക്ക്​ നൽകുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രമായിരിക്കും യുഎഇയിലേക്കു പറക്കാന്‍ പച്ചക്കൊടി കാണിക്കുക. മാനസിക പ്രശ്‌നങ്ങളായിരുന്നു പിന്‍മാറ്റത്തിനു പിന്നിലെങ്കില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ഏതെങ്കിലും കൗണ്‍സലിങിന് അദ്ദേഹം വിധേയനായിട്ടുണ്ടോ എന്നും ബി.സി.സി.ഐക്ക്​ അറിയേണ്ടതുണ്ടെന്ന്​ അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bccichennai super kingssuresh rainacsk
Next Story