Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഐ.പി.എൽ: ബി.സി.സി.ഐ മെഡിക്കൽ ടീം അംഗത്തിനും കോവിഡ്
text_fieldsbookmark_border
ന്യൂഡൽഹി: ഐ.പി.എൽ തുടങ്ങാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ വീണ്ടും കോവിഡ് ഭീഷണിയുയർത്തുന്നു. ഇത്തവണ ബി.സി.സി.ഐ മെഡിക്കൽ ടീമിലെ അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 29ന് ചെെന്നെ സൂപ്പർ കിങ്സിെൻറ താരങ്ങളായ ദീപക് ചഹാറിനും ഗെയ്കവാദിനും രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ ടീമിലെ 13 സ്റ്റാഫ് അംഗങ്ങൾക്കും കോവിഡ് പോസിറ്റീവായിരുന്നു.
വ്യാഴാഴ്ച സ്ഥിരീകരിച്ചയാൾക്ക് പ്രത്യേക ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. യു.എ.ഇയിലേക്കുള്ള യാത്രക്കിടെ ഇദ്ദേഹം ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ല. അടുത്തഘട്ട പരിശോധനയിൽ രോഗമുക്തമാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു. സെപ്റ്റംബർ 19ന് ദുബൈയിലാണ് ഐ.പി.എൽ പോരാട്ടം ആരംഭിക്കുന്നത്.
Next Story
