അനിൽ കുംെബ്ലയോ വി.വി.എസ് ലക്ഷ്മണോ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാവും
text_fieldsന്യൂഡൽഹി: അനിൽ കുംെബ്ലയോ വി.വി.എസ് ലക്ഷ്മണോ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാവുമെന്ന് റിപ്പോർട്ട്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള സമിതി ഇരുവരുമായും ആശയവിനിമയം നടത്തിയെന്നാണ് വാർത്ത. ട്വന്‍റി 20 ലോകകപ്പിന് പിന്നാലെ രവിശാസ്ത്രിയുടെ കാലാവധി കഴിയുന്നതിനെ തുടർന്നാണ് ഇന്ത്യ പുതിയ പരിശീലകനെ തേടുന്നത്.
2016-17 കാലയളവിൽ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായിരുന്നു. സചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മൺ എന്നിവരുൾപ്പെട്ടെ സമിതിയാണ് കുംബ്ലെയെ പരിശീലകനായി നിയമിച്ചത്. പിന്നീട് ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതകളാണ് കുംബ്ലെക്ക് ടീമിന് പുറത്തേക്കുള്ള വഴി തുറന്നതെന്നാണ് സൂചന.
കുംബ്ലെക്കൊപ്പം നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ മെന്‍ററായ ലക്ഷ്മണനേയും ബി.സി.സി.ഐ സമീപിച്ചിട്ടുണ്ട്. കുംബ്ലെയിൽ മാറ്റിയത് സംബന്ധിച്ച് ബി.സി.സി.ഐയിലെ ഒരു വിഭാഗത്തിന് തന്നെ അതൃപ്തിയുണ്ടെന്നാണ് സൂചന. 100ലധികം ടെസ്റ്റുകൾ കളിച്ച പരിചയ ഇരു താരങ്ങൾക്കുമുണ്ട്. ഇതിനൊപ്പം ഇരുവരും പരിശീലകരായും തിളങ്ങിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

