Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐപിഎല്ലി​െൻറ പുതിയ...

ഐപിഎല്ലി​െൻറ പുതിയ ഒഫീഷ്യല്‍ പാര്‍ട്ണറായി അണ്‍അക്കാദമി

text_fields
bookmark_border
ഐപിഎല്ലി​െൻറ പുതിയ ഒഫീഷ്യല്‍ പാര്‍ട്ണറായി അണ്‍അക്കാദമി
cancel

മുംബൈ: ഇന്ത്യൻ ​പ്രീമിയർ ലീഗി​െൻറ ഒഫീഷ്യല്‍ പാര്‍ട്ണറായി പുതിയ കമ്പനിയെ നിയമിച്ച് ബി.സി.സി.ഐ. ബെംഗളൂരു ആസ്ഥാനമായുള്ള ഒാൺലൈൻ എഡ്യുക്കേഷൻ സ്റ്റാർട്ടപ്പായ അണ്‍അക്കാദമിയെയാണ് പാര്‍ട്ണറായി നിയമിച്ചിരിക്കുന്നത്. മൂന്ന് സീസണുകളിലേക്കാണ്​ കരാര്‍. സെപ്റ്റംബര്‍ 19ന് ഐപിഎല്ലി​െൻറ പുതിയ സീസണ്‍ തുടങ്ങാനിരിക്കെയാണ് പുതിയ കരാറിൽ ബി.സി.സി.ഐഒപ്പിട്ടിരിക്കുന്നത്.

120 കോടിക്കാണ് അണ്‍ അക്കാദമിയുമായുള്ള മൂന്ന് സീസണ്‍ ഡീല്‍ ഉറപ്പിച്ചതെന്നാണ് റിപ്പോർട്ട്​. ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയതോടെയാണ്​ അണ്‍ അക്കാദമിക്ക് നറുക്ക്​ വീണത്​. വിവോക്ക്​ പകരക്കാരായി ഡ്രീം ഇലവൻ എത്തിയെങ്കിലും ഒരു സീസണിൽ വിവോ നൽകിവന്നിരുന്ന 440 കോടിയുടെ പകുതി തുക മാത്രാണ്​ അവർ നൽകുന്നത്​.

മറ്റു ചില സ്​പോൺസർമാ​രെ കൂടി കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ്​ നിലവിൽ ബി.സി.സി.​െഎ. ഈ വര്‍ഷത്തെ മൊത്തം സ്‌പോണ്‍സര്‍ഷിപ്പ് തുക 360 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വലിയ നഷ്ടമാണ് ബിസിസിഐക്കുള്ളത്. കഴിഞ്ഞ തവണ 618 കോടിയോളം ബിസിസിഐയ്ക്ക് ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIunacademyipl2020
News Summary - BCCI announces Unacademy as Official Partner for Indian Premier League
Next Story