Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാര്യവട്ടത്തേക്ക്...

കാര്യവട്ടത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യൻ ടീമിന്‍റെ സീസണിലെ ഹോം മത്സരക്രമങ്ങൾ പുറത്തുവിട്ടു

text_fields
bookmark_border
കാര്യവട്ടത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യൻ ടീമിന്‍റെ സീസണിലെ ഹോം മത്സരക്രമങ്ങൾ പുറത്തുവിട്ടു
cancel

മുംബൈ: തലസ്ഥാനത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം എത്തുന്നു, തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകും. ഈ വർഷം സെപ്റ്റംബർ 27ന് പകലും രാത്രിയുമായാണ് മത്സരം.

മൂന്നു ഏകദിന പരമ്പരകളും അഞ്ചു ട്വന്‍റി20 മത്സരങ്ങളുമാണ് ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ ഈ വർഷം കളിക്കുന്നത്. ഇതടക്കം ഇന്ത്യൻ ടീമിന്‍റെ 2026-27 രാജ്യാന്തര ഹോം സീസണിലെ മത്സരക്രമങ്ങൾ ബി.സി.സി.ഐ പുറത്തുവിട്ടു. ശ്രീലങ്ക, സിംബാബ്‌വെ, ആസ്ട്രേലിയ ടീമുകളും ഇന്ത്യയിലെത്തും. നാല് ടീമുകൾ പങ്കെടുക്കുന്ന വിവിധ ഫോർമാറ്റുകളിലുള്ള മത്സരങ്ങളാണ് സീസണിൽ ഉൾപ്പെടുന്നത്. ഈവർഷം സെപ്റ്റംബറിൽ വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തോടെയാണ് സീസൺ ആരംഭിക്കുന്നത്. കാര്യവട്ടത്താണ് ആദ്യ മത്സരം. രണ്ടാം ഏകദിനം ഗുവാഹത്തിയിലും (സെപ്റ്റംബർ 30) മൂന്നാം ഏകദിനം ന്യൂ ചണ്ഡിഗഡിലും (ഒക്ടോബർ മൂന്ന്) നടക്കും. തുടർന്ന് ലഖ്നോ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ ട്വന്റി20 മത്സരങ്ങൾ അരങ്ങേറും.

ഡിസംബറിൽ ശ്രീലങ്കയുമായി മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റി20കളും ഇന്ത്യ കളിക്കും. ഏകദിന മത്സരങ്ങൾ ഡൽഹി, ബംഗളൂരു, അഹ്മദാബാദ് എന്നിവിടങ്ങളിലും ട്വന്റി20 മത്സരങ്ങൾ രാജ്‌കോട്ട്, കട്ടക്ക്, പുണ എന്നിവിടങ്ങളിലും നടക്കും. 2027 ജനുവരിയിൽ സിംബാബ്‌വെ മൂന്ന് ഏകദിന മത്സരങ്ങൾക്കായി ഇന്ത്യയിലെത്തും. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. സീസണിന്റെ അവസാനത്തിൽ ബോർഡർ-ഗാവസ്കർ ടെസ്റ്റ് പരമ്പരക്കായി ഓസീസ് ഇന്ത്യയിലെത്തും. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം 2027 ജനുവരി 21ന് നാഗ്പൂരിൽ നടക്കും. ചെന്നൈ (ജനുവരി 29), ഗുവാഹത്തി (ഫെബ്രുവരി 11), റാഞ്ചി (ഫെബ്രുവരി 19), അഹ്മദാബാദ് (ഫെബ്രുവരി 27) എന്നിവിടങ്ങളിൽ ബാക്കി ടെസ്റ്റ് മത്സരങ്ങളും നടക്കും.

കഴിഞ്ഞ ജനുവരി 31നാണ് കാര്യവട്ടം അവസാനമായി ഒരു രാജ്യാന്തര മത്സരത്തിന് വേദിയായത്. ഇന്ത്യ-ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരം. 2023 ജനുവരിയിലാണ് കാര്യവട്ടത്ത് അവസാനമായി ഏകദിന മത്സരം നടന്നത്. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇന്ത്യ 317 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയുടെയും ശുഭ്മൻ ഗില്ലിന്റെയും സെഞ്ച്വറിക്കരുത്തിലായിരുന്നു ഇന്ത്യയുടെ തകർപ്പൻ ജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIIndian Cricket Team
News Summary - BCCI Announces Team India's Fixtures For 2026-27 Home Season
Next Story