Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബൈജൂസിന് പകരം ഡ്രീം...

ബൈജൂസിന് പകരം ഡ്രീം 11; ഇന്ത്യൻ ​ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്​പോൺസറെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

text_fields
bookmark_border
ബൈജൂസിന് പകരം ഡ്രീം 11; ഇന്ത്യൻ ​ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്​പോൺസറെ പ്രഖ്യാപിച്ച് ബി.സി.സി.ഐ
cancel

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്​പോൺസറായി ഡ്രീം 11. ബി.സി.സി.ഐയാണ് ഡ്രീം 11നെ പ്രധാന സ്​പോൺസറാക്കിയ വിവരം അറിയിച്ചത്. ബൈജൂസിന് പകരക്കാരനായാണ് ഡ്രീം 11 എത്തുന്നത്. ബൈജൂസിന്റെ കരാർ ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നു. മൂന്ന് വർഷത്തേക്കാണ് ഡ്രീം 11 ബി.സി.സി.ഐയുടെ സ്​പോൺസറായി തുടരുക.

ജൂലൈ 12ന് തുടങ്ങുന്ന വെസ്റ്റ് ഇൻഡീസ് പര്യടനം മുതൽ ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ ഡ്രീം 11ന്റെ പേരായിരിക്കും ഉണ്ടാവുക. ഡ്രീം 11നെ ഒരിക്കൽ കൂടി സ്വാഗതം ചെയ്യാൻ സാധിക്കുന്നതിൽ സ​ന്തോഷമുണ്ടെന്ന് ബി.​സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു. ഈ പാർട്നർഷിപ്പ് ടീമിലേക്ക് കൂടുതൽ ആരാധകരെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്​പോൺസറാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഡ്രീം 11 സി.ഇ.ഒ ഹാർഷ് ജെയിൻ പറഞ്ഞു. ദീർഘകാലമായി ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി ബന്ധമുണ്ട്. ഈ ബന്ധം അടുത്ത തലത്തിലേക്ക് ഉയർത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ൽ ഒപ്പോക്ക് പകരാണ് ബൈജൂസ് ടീമിന്റെ പ്രധാന സ്​പോൺസറായി എത്തുന്നത്. 2022ൽ കരാർ അവസാനിച്ചുവെങ്കിലും പിന്നീട് ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIindian cricket team
News Summary - BCCI announces Dream11 as lead sponsor for Indian cricket team
Next Story