Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യക്ക് ബാറ്റിങ്; തിരിച്ചെത്തി ഉമ്രാൻ മാലിക്

text_fields
bookmark_border
ഇന്ത്യക്ക് ബാറ്റിങ്; തിരിച്ചെത്തി ഉമ്രാൻ മാലിക്
cancel

മൊട്ടേര (ഗുജറാത്ത്): ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പരമ്പരയിൽ ഇരുടീമും ഓരോ മത്സരം ജയിച്ചതിനാൽ ഇന്നത്തെ മത്സരമാണ് വിജയികളെ നിശ്ചയിക്കുക. ഇന്ത്യൻ നിരയിൽ യുസ്​വേന്ദ്ര ചാഹലിന് പകരം അതിവേഗ ബൗളർ ഉമ്രാൻ മാലികിന് അവസരം നൽകി. രണ്ട് ട്വന്റി20കളിലും പരാജയമായ ശുഭ്മാൻ ഗില്ലിനു പകരം പ്രിഥ്വി ഷാ എത്തുമെന്ന് അഭ്യൂഹമുണ്ടായിരിന്നെങ്കിലും ടീം ഒരിക്കൽ കൂടി ഗില്ലിൽ പ്രതീക്ഷയർപ്പിക്കുകയായിരുന്നു. ന്യൂസിലാൻഡ് നിരയിൽ ബെഞ്ചമിൻ ലിസ്റ്റർക്ക് അരങ്ങേറ്റത്തിന് അവസരം നൽകി.

ടീം ഇന്ത്യ: ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിങ്ടൺ സുന്ദർ, ശിവം മാവി, കുൽദീപ് യാദവ്, ഉംറാൻ മാലിക്, അർഷ്ദീപ് സിങ്.

ന്യൂസിലാൻഡ്: ഫിൻ അലൻ, ദെവോൺ കോൺവെ, മാർക് ചാപ്മാൻ, ​െഗ്ലൻ ഫിലിപ്സ്, ഡാറിൽ മിച്ചൽ, മൈക്കൽ ബ്രേസ് ​വെൽ, മിച്ചൽ സാൻഡ്നർ, ഇഷ് സോധി, ലോക്കി ഫെർഗൂസൻ, ​െബ്ലയർ ടിക്നർ, ബെഞ്ചമിൻ ലിസ്റ്റർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Batting for India; Umran Malik is back
Next Story