Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓറഞ്ച് കഴിച്ച് കടുവകൾ

text_fields
bookmark_border
നെതർലൻഡ്സിനെതിരെ ബംഗ്ലാദേശിന് ജയം
ഓറഞ്ച് കഴിച്ച് കടുവകൾ
cancel
camera_alt

ത​സ്കീ​ൻ അ​ഹ്മ​ദ്

ഹൊബാർട്ട്: ട്വന്റി20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ് രണ്ടിൽ നെതർലൻഡ്സിനെതിരെ ജയത്തോടെ തുടങ്ങി ബംഗ്ലാദേശ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒമ്പതു റൺസിനാണ് ഓറഞ്ചുകുപ്പായക്കാരെ കടുവകൾ കീഴ്പ്പെടുത്തിയത്. ടോസ് നേടി‍യ നെതർലൻഡ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറിൽ എട്ടു വിക്കറ്റിന് 144 റൺസാണ് നേടിയത്.

വിജയത്തിന് ഒമ്പതു റൺസ് മാത്രം അകലെ നിൽക്കെ 20ാം ഓവറിലെ അവസാന പന്തിൽ 135ന് ഡച്ചുകാർ ഓൾഔട്ടായി. നാല് ഓവറിൽ 25 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത തസ്കീൻ അഹ്മദിന്റെ ബൗളിങ്ങാണ് ബംഗ്ലാ വിജയത്തിൽ മുഖ്യപങ്ക് വഹിച്ചത്. 48 പന്ത് 62 റൺസെടുത്ത കോളിമാൻ അക്കർമാൻ നെതർലൻഡ്സിന്റെയും 27 പന്തിൽ 38 റൺസ് നേടിയ അഫീഫ് ഹുസൈൻ ബംഗ്ലാദേശിന്റെയും ടോപ് സ്കോററായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bangladesh wins over Netherlands
Next Story