Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ബെസ്റ്റ്​ ഇൻഡീസ്​'​;...

'ബെസ്റ്റ്​ ഇൻഡീസ്​'​; ത്രില്ലർപോരിൽ ബംഗ്ലദേശിനെ വീഴ്​ത്തി കരീബിയൻസ്​

text_fields
bookmark_border
ബെസ്റ്റ്​ ഇൻഡീസ്​​; ത്രില്ലർപോരിൽ ബംഗ്ലദേശിനെ വീഴ്​ത്തി കരീബിയൻസ്​
cancel

ധാക്ക: ലോകമെമ്പാടുമുള്ള ട്വന്‍റി 20 ലീഗുകളിലേക്ക്​ കളിക്കാ​െര വിതരണം ചെയ്യുന്ന ടീമെന്ന പഴികേൾക്കലുകൾക്കിടയിൽ വെസ്റ്റ്​ ഇൻഡീസിന്​ തകർപ്പനൊരു ടെസ്റ്റ്​ പരമ്പര ജയം. ധാക്കയിലെ ത്രില്ലർ പോരിൽ ബംഗ്ലദേശിനെ 17 തോൽപ്പിച്ചാണ്​ വിൻഡീസ്​ രണ്ടുമത്സര പരമ്പര തൂത്തുവാരിയത്​.

വിൻഡീസ്​ ഉയർത്തിയ 230 റൺസ് മറികടക്കാമെന്ന ശുഭപ്രതീക്ഷയിൽ ബാ​റ്റെടുത്ത ബംഗ്ലദേശിന്‍റെ പോരാട്ടം 213 റൺസിലവസാനിക്കുകയായിരുന്നു. നാലുവിക്കറ്റെടുത്ത രഹ്​കീം കോൺവൽ, മൂന്നുവിക്കറ്റ്​ വീതമെടുത്ത ജാമെൽ വരികൻ, ക്രൈഗ്​ ബ്രാത്​വൈറ്റ്​ എന്നിവരാണ്​ കടുവകളെ ചുരുട്ടിക്കൂട്ടിയത്​. വിക്കറ്റൊന്നും നഷ്​ടപ്പെടാതെ 59 റൺസിലെത്തിയ ശേഷമായിരുന്നു ബംഗ്ലദേശിന്‍റെ തകർച്ച. 50 റൺസടുത്ത തമീം ഇഖ്​ബാലും വാലറ്റത്ത്​ 31 റൺസുമായി പൊരുതിയ മെഹ്​ദി ഹസനുമാണ്​ ബംഗ്ലദേശ്​ നിരയിൽ ചെറുത്തുനിന്നത്​.


ആദ്യ ഇന്നിങ്​സിൽ 409 റൺസെടുത്ത വിൻഡീസിനെതിരെ 296 റൺസെടുക്കാനേ ബംഗ്ലദേശിനായിരുന്നുള്ളൂ. രണ്ടാം ഇന്നിങ്​സിൽ 117 റൺസിന്​ വിൻഡീസ്​ ഒതുങ്ങിയതോടെ ബംഗ്ലദേശ്​ വിജയ പ്രതീക്ഷയിലായിരുന്നു. ആദ്യ ടെസ്റ്റിൽ 395 റൺസ്​ പിന്തുടർന്ന്​ ജയിച്ച​ കരീബിയക്കാർ ഏഷ്യയിൽ പുതുചരിത്രമെഴുതിയിരുന്നു. ഷായ്​ ഹോപ്​, ജേസൺ ഹോർഡർ, റോഷ്​ടൺ ചേസ്​ എന്നീ ടെസ്റ്റ്​ സ്​പെഷ്യലിസ്റ്റുകളില്ലാതെയെത്തിയ വിൻഡീസിന്​ പരമ്പര ജയം സ്വപ്​നസമാനമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshWest Indies
News Summary - Bangladesh vs West Indies, 2nd Test
Next Story