Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബംഗ്ലാദേശ്​ സൂപ്പർ...

ബംഗ്ലാദേശ്​ സൂപ്പർ 12ൽ; പാ​പ്വ ന്യൂ​ഗി​നി​യെ 84 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചു

text_fields
bookmark_border
ബംഗ്ലാദേശ്​ സൂപ്പർ 12ൽ; പാ​പ്വ ന്യൂ​ഗി​നി​യെ 84 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചു
cancel
camera_alt

പാ​പ്പു​വ ന്യൂ​ഗി​നി​ക്കെ​തി​രെ ബം​ഗ്ലാ​ദേ​ശി​െൻറ ശാ​കി​ബു​ൽ ഹ​സ​െൻറ ബാ​റ്റി​ങ്​

മ​സ്​​ക​ത്ത്​: ആ​ദ്യ ക​ളി​യി​ൽ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി വ​ഴ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ്​ പി​ന്നീ​ടു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച്​ ട്വ​ൻ​റി20 ലോ​ക​ക​പ്പി​െൻറ സൂ​പ്പ​ർ 12 റൗ​ണ്ടി​ൽ ഇ​ട​മു​റ​പ്പി​ച്ചു. അ​വ​സാ​ന ക​ളി​യി​ൽ പാ​പ്വ ന്യൂ​ഗി​നി​യെ 84 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ബം​ഗ്ലാ​ദേ​ശി​െൻറ മു​ന്നേ​റ്റം.

ഇ​തോ​ടെ ഗ്രൂ​പ്​ ബി​യി​ൽ ബം​ഗ്ലാ​ദേ​ശി​ന്​ നാ​ലു പോ​യ​ൻ​റാ​യി. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ബം​ഗ്ലാ​ദേ​ശ്​ ഏ​ഴു വി​ക്ക​റ്റി​ന്​ 187 റ​ൺ​സെ​ടു​ത്ത​ശേ​ഷം എ​തി​രാ​ളി​ക​ളെ 19.3 ഓ​വ​റി​ൽ 97 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി. 37 പ​ന്തി​ൽ 46 റ​ൺ​സും നാ​ലോ​വ​റി​ൽ ഒ​മ്പ​തു റ​ൺ​സി​ന്​ നാ​ലു വി​ക്ക​റ്റും നേ​ടി​യ ശാ​കി​ബു​ൽ ഹ​സ​െൻറ ഔ​ൾ​റൗ​ണ്ട്​ പ്ര​ക​ട​ന​മാ​ണ്​ ബം​ഗ്ലാ​ദേ​ശി​ന്​ ക​രു​ത്താ​യ​ത്.

ക്യാ​പ്​​റ്റ​ൻ മ​ഹ്​​മൂ​ദു​ല്ല 28 പ​ന്തി​ൽ 50 റ​ൺ​സ​ടി​ച്ചു. പാ​പ്വ ന്യൂ​ഗി​നി നി​ര​യി​ൽ പു​റ​ത്താ​വാ​തെ നാ​ലു റ​ൺ​സെ​ടു​ത്ത കി​പ്​​ലി​ൻ ഡോ​റി​ഗ മാ​ത്ര​മാ​ണ്​ ചെ​റു​ത്തു​നി​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshT20 World Cup
News Summary - Bangladesh to Super 12s of T20 World Cup
Next Story