പാകിസ്താനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി ബംഗ്ലാദേശ്
text_fieldsടെസ്റ്റ് പരമ്പര കിരീടവുമായി ബംഗ്ലാദേശ് ടീം
സിൽഹെറ്റ് (ബംഗ്ലാദേശ്): പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ 78 റൺസിനായിരുന്നു ആതിഥേയരുടെ ജയം. 437 റൺസ് ലക്ഷ്യത്തിലേക്ക് അഞ്ചാം നാൾ ബാറ്റിങ് തുടർന്ന പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ 358 റൺസിന് പുറത്തായി.
ആറ് വിക്കറ്റെടുത്ത സ്പിന്നർ തൈജുൽ ഇസ്‌ലാമിന്റെ ബൗളിങ്ങാണ് ജയം സമ്മാനിച്ചതിൽ പ്രധാനം. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറിയും രണ്ടാമത്തേതിൽ അർധ ശതകവും നേടി ലിറ്റൻ ദാസ് കളിയിലെ കേമനും ആകെ 253 റൺസ് സ്കോർ ചെയ്ത മുഷ്ഫിഖുർറഹീം പരമ്പരയിലെ താരവുമായി. സ്കോർ: പാകിസ്താൻ 278 & 390, ബംഗ്ലാദേശ് 232 & 358. ഏഴ് വിക്കറ്റിന് 316 റൺസിലാണ് അവസാന ദിനം സന്ദർശകർ ബാറ്റിങ് പുനരാരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന മുഹമ്മദ് റിസ്വാൻ 94ൽ വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

