Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബംഗ്ലാദേശിന്​...

ബംഗ്ലാദേശിന്​ തിരിച്ചടി; പരിക്കേറ്റ ശാകിബ്​ ശേഷിക്കുന്ന മത്സരങ്ങൾക്കില്ല

text_fields
bookmark_border
Shakib Al Hasan
cancel

ദുബൈ: പരിക്കേറ്റ ബംഗ്ലാദേശ്​ ഓൾറൗണ്ടർ ശാകിബുൽ ഹസന്​ ട്വന്‍റി20 ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്​ടമാകും. നിലവിലെ ജേതാക്കളായ വെസ്റ്റിൻഡീസിനെതിരായ സൂപ്പർ 12 മത്സരത്തിനിടെയാണ്​ ശാകിബിന്​ പേശിവലിവ്​ അനുഭവപ്പെട്ടത്​.

ടൂർണമെന്‍റിലെ അവസാന രണ്ടു മത്സരങ്ങളിൽ ശാകിബിന്‍റെ സേവനം ലഭ്യമാകില്ലെന്ന്​ ബംഗ്ലാദേശ്​ ക്രിക്കറ്റ്​ ബോർഡിന്‍റെ ചീഫ്​ ഫിസിഷ്യൻ ദേബാഷിശ്​ ചൗധരി അറിയിച്ചു.

ടൂർണമെന്‍റിൽ ഇതുവരെ ബംഗ്ലാദേശിനായി മികച്ച പ്രകടനമാണ്​ ഓൾറൗണ്ടർ കാഴ്ചവെച്ചത്​. ആറുമത്സരങ്ങളിൽ നിന്ന്​ 11 വിക്കറ്റ്​ വീഴ്​ത്തിയ താരം 131 റൺസും സ്വന്തമാക്കി.

സൂപ്പർ12 ഘട്ടത്തിൽ വിൻഡീസിനോടും തോറ്റതോടെ ബംഗ്ലാദേശിന്‍റെ സെമി പ്രതീക്ഷകൾ ഏറെക്കുറെ അസ്​തമിച്ചിരുന്നു. പോയിന്‍റ്​ ഒന്നുമില്ലാത്ത കടുവകൾ ഗ്രൂപ്പ്​ ഒന്നിലെ ഏറ്റവുമ അവസാനക്കാരാണ്​. നാളെ ദക്ഷിണാഫ്രിക്കക്കെതിരെയാണ്​ അവരുടെ അടുത്ത മത്സരം. വ്യാഴ​ാഴ്ച ആസ്​ട്രേലിയക്കെതിരെയാണ്​ അവസാന മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshShakib Al HasanT20 World Cup 2021
News Summary - Bangladesh All-Rounder Shakib Al Hasan is ruled out of the rest of the T20WorldCup 2021
Next Story