Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോവിഡ്​...

കോവിഡ്​ പോരാളികൾക്ക്​ ആദരമർപ്പിച്ച്​ ബാംഗ്ലൂർ

text_fields
bookmark_border
കോവിഡ്​ പോരാളികൾക്ക്​ ആദരമർപ്പിച്ച്​ ബാംഗ്ലൂർ
cancel
camera_alt

ദുബൈ സ്​പോർട്​സ്​ സിറ്റിയിലേക്കുള്ള വഴിയിൽ ഐ.പി.എല്ലിന്​ സ്വാഗതമോതി സ്​ഥാപിച്ച കമാനം

ദുബൈ: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ കളത്തിലിറങ്ങുന്നത്​ കോവിഡ്​ പോരാളികൾക്ക്​ ആദരമർപ്പിച്ച്​. 'മൈ കോവിഡ്​ ഹീറോസ്​' എന്നെഴുതിയ ജഴ്​സിയണിഞ്ഞായിരിക്കും കോഹ്​ലിയുടെ സംഘം മൈതാന​ത്തിറങ്ങുന്നത്​. ഈ സീസണിലെ എല്ലാ കളികളിലും ബാംഗ്ലൂരി​െൻറ ജഴ്​സിയിൽ ഇതുണ്ടാവും​. ​ജഴ്​സിയുടെ പിൻഭാഗത്താണ്​ ​'​​േസ്ലാഗൻ' എഴുതിച്ചേർത്തിരിക്കുന്നത്​. പരിശീലനത്തിനും ടീം ഇതായിരിക്കും ഉപയോഗിക്കുക.

അതോടൊപ്പം സന്നദ്ധ സംഘടനയായ ഗ്രീൻ ഇൻഡ്യ ഫൗണ്ടേഷന്​ ജഴ്​സി ലേലം വഴി തുക സ്വരൂപിച്ച്​ കൈമാറാനും അവർ തീരുമാനിച്ചിട്ടുണ്ട്​. ഈ സീസണിലെ ആദ്യ മത്സരത്തിൽ അണിയുന്ന ജഴ്​സിയാണ്​ ലേലത്തിൽ വെക്കുന്നത്​. തിങ്കളാഴ്​ച വൈകീട്ട്​ ആറിന്​ ദുബൈയിൽ സൺറൈസേഴ്​സ്​ ഹൈദരാബാദുമായാണ്​ ബാംഗ്ലൂരി​െൻറ ആദ്യ മത്സരം.

ഇതിനുപുറമെ, ടീമി​െൻറ സോഷ്യൽ മീഡിയ പേജുകൾ വഴി കോവിഡ്​ പോരാളികളെ കുറിച്ചുള്ള വിഡിയോകൾ പോസ്​റ്റ്​ ചെയ്യും. ആദ്യപടിയായി ടീമി​െൻറ വെബ്​സൈറ്റിൽ വിഡിയോകൾ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കുറച്ചുനാളുകളായി നാടിനെ താങ്ങിനിർത്തുന്നത്​ കോവിഡ്​ പോരാളികളാണെന്നും അവർക്ക്​ അഭിവാദ്യമർപ്പിച്ചുള്ള ജഴ്​സിയണിഞ്ഞ്​ കളത്തിലിറങ്ങാൻ കഴിയുന്നത്​ അഭിമാനകരമാണെന്നും ബാംഗ്ലൂർ നായകൻ വിരാട്​ കോഹ്​ലി പറഞ്ഞു. രാപ്പകൽ ഭേദമന്യേ അവർ നടത്തിയ പോരാട്ടം ബഹുമാനിക്കപ്പെടേണ്ടതാണ്​. വെർച്വലായി നടന്ന ലോഞ്ചിങ്ങിൽ വിരാട്​ കോഹ്​ലി, പാർഥിവ്​ പ​ട്ടേൽ, ദേവ്​ദത്ത്​ പടിക്കൽ എന്നിവർ കോവിഡ്​ പോരാളികളായ സി​മ്രാൻജിത്​ സിങ്​, ഹെതിക ഷാ, സീഷാൻ ജാവിദ്​ എന്നിവരുമായി സംവദിച്ചു. ഈ സീസണിലുടനീളം ഇ​ത്തരം വിഡിയോകൾ സമർപ്പിക്കാനാണ്​ ടീം മാനേജ്​മെൻറി​െൻറ തീരുമാനം.

താരങ്ങൾക്ക്​ പുരസ്​കാരം നൽകി ചെന്നൈ

ദുബൈ: ചെന്നൈ സൂപ്പർ കിങ്​സ്​ താരങ്ങളെ ആദരിച്ച്​ ടീം മാനേജ്​​മെൻറ്​. ഓരോ മേഖലയിലെയും ​മികച്ച പ്രകടനത്തി​െൻറ അടിസ്​ഥാനത്തിലാണ്​ പുരസ്​കാരം​. ടീമി​നെ മികച്ച രീതിയിൽ നയിച്ചതിനും കഴിഞ്ഞ സീസണിൽ ചെന്നൈക്കായി ഏറ്റവുമധികം റൺസ്​ നേടിയതിനുമാണ്​ പുരസ്​കാരം. ഏറ്റവുമധികം വിക്കറ്റ്​ വീഴ്​ത്തിയ ഇമ്രാൻ താഹിർ ക്വാറൻറീനിലിരുന്നാണ്​ പുരസ്​കാരം ഏറ്റുവാങ്ങിയത്​. ട്വൻറി 20 ക്രിക്കറ്റി​​െൻറ വിവിധ ലീഗുകളിലും അന്താരാഷ്​ട്ര മത്സരങ്ങളിലുമായി 500 വിക്കറ്റ്​ തികച്ച വിൻഡീസ്​ താരം ഡ്വെയ്​ൻ ബ്രാവോയും ക്വാറൻറീനിലിരുന്നാണ്​ പുരസ്​കാരം സ്വീകരിച്ചത്​. കഴിഞ്ഞദിവസമാണ്​ ഇവർ യു.എ.ഇയിൽ എത്തിയത്​. ഓൾറൗണ്ടർമാരായ രവീന്ദ്ര ജദേജ, ഷെയ്​ൻ വാട്​സൺ, മാനേജർ സഞ്​ജയ്​ നടരാജൻ, മൈക്ക്​ ഹസി എന്നിവരും ആദരം ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Royal ChallengersIPL 2020
Next Story