ലണ്ടൻ: മദ്യക്കമ്പനിയുടെ ലോഗോയുള്ള ജഴ്സി ധരിക്കില്ലെന്ന പാക് താരം ബാബർ അസമിൻെറ ആവശ്യം ഇംഗ്ലീഷ് ക്ലബ് സോമർസെറ്റ് അംഗീകരിച്ചു. ഇംഗ്ലണ്ടിൽ നടക്കുന്ന ട്വൻറി 20 ബ്ലാസ്റ്റ് ടൂർണമെൻറിൽ സോമർസെറ്റിനുവേണ്ടിയാണ് പാക് സൂപ്പർതാരം കളിക്കുന്നത്.
പാകിസ്താൻ ടീമിൻെറ ഇംഗ്ലീഷ് പര്യടനം കഴിഞ്ഞയുടൻ ബാബർ സോമർസെറ്റിൽ ചേർന്നിരുന്നു. ട്വൻറി 20 ലീഗിെല ആദ്യമത്സരത്തിൽ ആൽക്കഹോൾ ബ്രാൻഡിൻെറ ലോഗോയുള്ള ജഴ്സിയണിഞ്ഞാണ് ബാബർ കളിച്ചിരുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വിമർശനം ചെലുത്തിയതിനുപിന്നാലെയാണ് ബാബറിൻെറ പുതിയ തീരുമാനമെന്നാണ് സൂചന.
നിലവിൽ ലോക ട്വൻറി 20 റാങ്കിങ്ങിൽ ഒന്നാമതാണ് ബാബർ. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, ഇംറാൻ താഹിർ ഇംഗ്ലണ്ടിൻെറ മുഈൻ അലി, ആദിൽ റഷീദ് എന്നിവരും മദ്യക്കമ്പനികളുടെ പരസ്യം ഷർട്ടിൽ പതിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്ന് താരങ്ങൾക്ക് ഒാരോ മത്സരത്തിലും നിശ്ചിത തുക പിഴ അടേക്കണ്ടതായി വന്നിരുന്നു.