Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കിങ് ബാബറിന് സെഞ്ച്വറി നഷ്ടമായത് കേവലം 99 റൺസിന്’; രണ്ടാം ഏകദിനത്തിലും തോറ്റ് ട്രോൾ ഏറ്റുവാങ്ങി പാകിസ്താൻ

text_fields
bookmark_border
‘കിങ് ബാബറിന് സെഞ്ച്വറി നഷ്ടമായത് കേവലം 99 റൺസിന്’; രണ്ടാം ഏകദിനത്തിലും തോറ്റ് ട്രോൾ ഏറ്റുവാങ്ങി പാകിസ്താൻ
cancel
camera_altവിക്കറ്റ് നഷ്ടമായി മടങ്ങുന്ന ബാബർ അസം

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരെ രണ്ടാം ഏകദിനത്തിലും തോറ്റതോടെ പാകിസ്താൻ താരങ്ങൾക്ക് ആരാധകരുടെ വക ട്രോൾ മഴ. മത്സരത്തിൽ ഒറ്റ റൺ മാത്രം നേടി പുറത്തായ ബാബർ അസമാണ് ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത്. കിവീസ് ഉയർത്തിയ 293 റൺസ് പിന്തുടർന്ന പാകിസ്താനായി മൂന്നാമതാണ് ബാബർ ക്രീസിലെത്തിയത്. നേരിട്ട മൂന്നാം പന്തിൽ ഹെൻറി നിക്കോൾസിന് ക്യാച്ച് സമ്മാനിച്ച് താരം മടങ്ങുകയായിരുന്നു.

ഇതോടെ ‘കേവലം 99 റൺസിന് ബാബറിന് സെഞ്ച്വറി നഷ്ടമായെ’ന്നാണ് ട്രോൾ വന്നത്. നിരവധി പേരാണ് ‘കിങ് ബാബറി’നെ ട്രോളി എക്സിൽ പോസ്റ്റുകൾ പങ്കുവെച്ചത്. ബാബറില്ലാതെ ടീം തോറ്റു, ഇപ്പോൾ ബാബറുണ്ടെങ്കിലും തോൽക്കുന്നുവെന്ന് ഒരാൾ കുറിച്ചു. നേരത്തെ യുവതാരങ്ങളുമായി ട്വന്‍റി20 പരമ്പരക്കിറങ്ങിയ ടീം 4-1ന് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ എട്ട് പാക് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായിരുന്നു ഇതിനെയും ആരാധകർ ട്രോളുന്നുണ്ട്.

അതേസമയം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തുടർച്ചയായ രണ്ടാം ജയത്തോടെ ന്യൂസിലൻഡ് സ്വന്തമാക്കി. അവസാന മത്സരത്തിലെങ്കിലും ജയിച്ച് മാനം രക്ഷിക്കാനാകും പാകിസ്താന്‍റെ ശ്രമം. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത കിവീസ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 292 റൺസാണെടുത്തത്. 99 റൺസുമായി പുറത്താകാതെ നിന്ന മിച്ചൽ ഹേയാണ് അവരുടെ ടോപ് സ്കോറർ.

പാകിസ്താന്‍റെ മറുപടി 41.2 ഓവറിൽ 208 റൺസിൽ അവസാനിച്ചു. 73 റൺസെടുത്ത ഫഹീം അഷ്റഫാണ് അവരുടെ ടോപ് സ്കോറർ. പത്താമനായി ക്രീസിലെത്തിയ നസീം ഷായും (51) അർധ സെഞ്ച്വറി നേടി. കിവീസിനായി ബെൻ സിയേഴ്സ് അഞ്ച് വിക്കറ്റ് പിഴുതു. 84 റൺസിനാണ് ന്യൂസിലൻഡിന്‍റെ വിജയം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Babar Azam Missed Century By Just 99 Runs': Pakistan Star Trolled For Failing In 2nd New Zealand ODI
Next Story