Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാത്തിരിക്കുകയാണ്...

കാത്തിരിക്കുകയാണ് ജൂനിയർ അസ്ഹറുദ്ദീൻ; ഐ.പി.എല്ലിൽ കോഹ്​ലിക്കൊപ്പം കളിക്കാൻ

text_fields
bookmark_border
azharudheen
cancel
camera_alt

സ​ഹോ​ദ​ര​ൻ സി​റാ​ജ്, സു​ഹൃ​ത്തു​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്​​ഹ​റു​ദ്ദീ​ൻ, ആ​ഷി​ഖ് എ​ന്നി​വ​ർ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ന്ന അ​സ്​​ഹ​റു​ദ്ദീ​ൻ

കോ​ട്ട​ക്ക​ൽ: ഐ.​പി.​എ​ല്ലി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്​​ലി​ക്കൊ​പ്പം ക​ളി​ക്ക​ണം. ആ​രാ​ധ​ക​രു​ടെ മ​ന​സ്സി​ൽ ഇ​ടം പി​ടി​ക്ക​ണം. സെ​പ്​​റ്റം​ബ​ർ 17ന് ​ഐ.​പി.​എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് വീ​ണ്ടും തു​ട​ക്ക​മാ​കു​മ്പോ​ൾ 'മാ​ധ്യ​മ​ത്തോ​ട്' മ​ന​സ്സ് തു​റ​ക്കു​ക​യാ​ണ് യു​വ​താ​രം ജൂ​നി​യ​ർ അ​സ്ഹ​റു​ദ്ദീ​ൻ. കാ​സ​ർ​കോ​ട്ടെ ത​ള​ങ്ക​ര​യി​ലെ ക​ണ്ടം​പാ​ട​ത്ത് മ​ട​ൽ ബാ​റ്റു​കൊ​ണ്ട് റ​ൺ​വേ​ട്ട തു​ട​ങ്ങി​യ നാ​ട്ടു​കാ​രു​ടെ അ​ജു ആ​ത്മ​വി​ശ്വാ​സ​ത്തി​ലും പ്ര​തീ​ക്ഷ​യി​ലു​മാ​ണ്.

അ​ഞ്ചാം​ത​ര​ത്തി​ൽ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ക്രി​ക്ക​റ്റി​ലേ​ക്കു​ള്ള ഓ​പ​ണി​ങ്. മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​ർ കം ​ബാ​റ്റ്സ്മാ​നാ​കാ​ൻ അ​ധി​കം താ​മ​സി​ച്ചി​ല്ല. കോ​ട്ട​യ​ത്ത് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ ചേ​ർ​ന്ന​തോ​ടെ പ​രി​ശീ​ല​ക​ൻ ബി​ജു​മോ​നും സ​ഹോ​ദ​ര​ൻ ഉ​നൈ​സും ചേ​ർ​ത്തു​പി​ടി​ച്ചു. ര​ഞ്​​ജി​യി​ൽ ഇ​ടം പി​ടി​ച്ച​തോ​ടെ കേ​ര​ള​ത്തി​െൻറ കു​പ്പാ​യ​മ​ണി​ഞ്ഞ്​ അ​ടി​ച്ചു​കൂ​ട്ടി​യ​ത് റ​ൺ​മ​ല. സൗ​രാ​​ഷ​ട്ര​ക്കെ​തി​രെ 181, മു​ഷ്​​താ​ഖ് അ​ലി ​േട്രാ​ഫി​യി​ൽ അ​തി​വേ​ഗ സെ​ഞ്ചു​റി (100/37) നേ​ട്ട​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ബം​ഗ​ളൂ​രു ടീ​മി​ലേ​ക്ക് വി​ളി വ​രു​ന്ന​ത്.

ബം​ഗ​ളൂ​രു ടീ​മി​നു​വേ​ണ്ടി മ​ല​യാ​ളി​യാ​യ ദേ​വ്​​ദ​ത്ത് പ​ടി​ക്ക​ലി​നൊ​പ്പം ഇ​ന്നി​ങ്സ് തു​റ​ക്കു​ന്ന​ത് സ്വ​പ്നം കാ​ണു​ക​യാ​ണ് 27കാ​ര​ൻ. പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ്റു സ്‌​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളെ​ല്ലാം ക​ളി​ച്ച​ത്. ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​െ​ള​യും ന​ൽ​കി​യ നാ​ടാ​ണി​ത്.

ഇ​തി​ലൊ​രാ​ളാ​ണ് വി​ദേ​ശ​ത്ത​ട​ക്കം ബി​സി​ന​സ് ശൃം​ഖ​ല​യു​ള്ള എ​ട​പ്പാ​ളി​ലെ നെ​ല്ല​റ ഷം​സു​ദ്ദീ​ൻ. ഇ​ദ്ദേ​ഹ​ത്തി​െൻറ വീ​ട് തി​ങ്ക​ളാ​ഴ്ച അ​ജു സ​ഹോ​ദ​ര​ൻ സി​റാ​ജ്, സു​ഹൃ​ത്തു​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്​​ഹ​റു​ദ്ദീ​ൻ, ആ​ഷി​ഖ് എ​ന്നി​വ​ർ​ക്കൊ​പ്പം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ത​ള​ങ്ക​ര അ​സ​ർ മ​ൻ​സി​ലി​ൽ പ​രേ​ത​രാ​യ ബി.​കെ. മൊ​യ്തു- ടി.​എ. ന​ഫീ​സ എ​ന്നി​വ​രു​ടെ എ​ട്ട് ആ​ൺ​മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​ണ് അ​ജു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat Kohliipl
News Summary - Azharuddin Jr. is waiting; To play with Kohli in IPL
Next Story