Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെപ്പോക്കിൽ...

ചെപ്പോക്കിൽ ചരിത്രമെഴുതി ആയുഷ് മാത്രെ, 43 പന്തിൽ 73; ചെന്നൈക്കെതിരെ പഞ്ചാബിന് 210 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
ചെപ്പോക്കിൽ ചരിത്രമെഴുതി ആയുഷ് മാത്രെ, 43 പന്തിൽ 73; ചെന്നൈക്കെതിരെ പഞ്ചാബിന് 210 റൺസ് വിജയലക്ഷ്യം
cancel

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 210 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു.

ആയുഷ് മാത്രെയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ചെന്നൈ സ്കോർ 200 കടത്തിയത്. ശിവം ദുബെ 27 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈ ജഴ്സിയിൽ രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ നിരാശപ്പെടുത്തി. സ്വന്തം തട്ടകത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ സഞ്ജു ഏഴു പന്തിൽ ഒരു ഫോറടക്കം ഏഴു റൺസെടുത്ത് പുറത്തായി. സേവ്യർ ബാർട്‍ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ പഞ്ചാബ് വിക്കറ്റ് കീപ്പർ പ്രബ്സിമ്രൻ സിങ്ങിന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. മഞ്ഞ ജഴ്സിയിലുള്ള സഞ്ജുവിന്‍റെ അരങ്ങേറ്റ മത്സരത്തിലും താരം രണ്ടാം ഓവറിൽ പുറത്തായിരുന്നു.

രാജസ്ഥാൻ റോയൽസിനെതിരെ ഏഴു പന്തിൽ ആറു റൺസ് മാത്രമാണ് സമ്പാദ്യം. പേസർ നാന്ദ്രെ ബർഗറുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മാത്രെ അടിച്ചുകളിച്ചതോടെ ടീം സ്കോറിന് വേഗത കൂടി. പവർ പ്ലേയിൽ 57 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ നായകൻ ഋതുരാജ് ഗെയ്ക്വാദിനൊപ്പം നേടിയ 95 റൺസ് കൂട്ടുകെട്ടാണ് ചെന്നൈ ഇന്നിങ്സിന്‍റെ നട്ടെല്ല്. 29 പന്തിലാണ് മാത്രെ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. അഞ്ചു സിക്സും ആറു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് മാത്രെയുടെ പേരിലായി, പ്രായം 18 വയസ്സും 261 ദിവസവും.

ഗെയ്ക്വാദ് 22 പന്തിൽ 28 റൺസെടുത്ത് പുറത്തായി. കാർത്തിക് ശർമ ഒരു റണ്ണെടുത്ത് മടങ്ങിയെങ്കിലും പിന്നാലെ ക്രീസിലെത്തിയ സർഫറാസ് ഖാൻ 12 പന്തിൽ ഒരു സിക്സും ആറു ഫോറുമടക്കം 32 റൺസെടുത്തു. ആറു റൺസുമായി പ്രശാന്ത് വീർ പുറത്താകാതെ നിന്നു. പഞ്ചാബിനായി വിജയകുമാർ വൈശാക് നാലു ഓവറിൽ 38 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. നേരത്തെ, ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യര്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തോല്‍പിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് പഞ്ചാബ് കളിക്കുന്നത്. ചെന്നൈ ടീമിൽ ഒരു മാറ്റമുണ്ട്. ആസ്ട്രേലിയൻ താരം മാത്യു ഷോർട്ടിനു പകരം ഇന്ത്യൻ ഓൾറൗണ്ടർ പ്രശാന്ത് വീർ പ്ലെയിങ് ഇലവനിലെത്തി.

ടീം ചെന്നൈ സൂപ്പർ കിങ്സ് – സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, സർഫറാസ് ഖാൻ, ശിവം ദുബെ, കാർത്തിക്ക് ശർമ, പ്രശാന്ത് വീർ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷൂൽ കാംബോജ്, ഖലീൽ അഹമ്മദ്.

ടീം പഞ്ചാബ് കിങ്സ് – പ്രബ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പര്‍), കൂപ്പർ കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നേഹല്‍ വധേര, ശശാങ്ക് സിങ്, മാർകസ് സ്റ്റോയ്നിസ്, മാർകോ യാൻസൻ, സേവ്യർ ബാർട്‍ലെറ്റ്, വിജയകുമാർ‍ വൈശാഖ്, അർഷ്ദീപ് സിങ്, യുസ്‍വേന്ദ്ര ചെഹല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsAyush MhatreIPL 2026
News Summary - Ayush Mhatre Scripts History, CSK Post 209/5
Next Story