ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് ബൈക്കപകടത്തിൽ പരിക്ക്
text_fieldsഷെയ്ൻ വോൺ (ഫയൽ)
സിഡ്നി: ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വേണിന് വാഹനാപകടത്തിൽ പരിക്ക്. മകൻ ജാക്‌സണോടൊപ്പം ബൈക്കിൽ പോകുകയായിരുന്ന വോൺ തെന്നിവീഴുകയായിരുന്നുവെന്ന് സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തി നടത്തിയ പരിശോധനകളിൽ പരിക്ക് ഗുരുതരമല്ലെന്നറിഞ്ഞു. എന്നാൽ പിറ്റേ ദിവസം നല്ല വേദന അനുഭവപ്പെട്ടതായി വോൺ പ്രതികരിച്ചു. 15 മീറ്ററിലധികം ബൈക്ക് തെന്നിമാറിയതിനെ തുടർന്ന് താരത്തിന്‍റെ ഇടുപ്പിനും കാലിനും കണങ്കാലിനും പരിക്കേറ്റു. മകനാണ് അദ്ദേഹത്തെ പരിചരിച്ചുവരുന്നത്.
ഡിസംബർ എട്ടുമുതൽ ബ്രിസ്ബേനിൽ ആരംഭിക്കാനിരിക്കുന്ന ആഷസ് പരമ്പരക്ക് കമന്‍ററി പറയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വോൺ ഇപ്പോഴും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

