Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ടി20 ഓസീസിന്...

രണ്ടാം ടി20 ഓസീസിന് ജയം; റസ്സലിന്റെ വിടവാങ്ങൽ മൽസരത്തിൽ 15 ബോളിൽ 36 റൺസ്

text_fields
bookmark_border
രണ്ടാം ടി20 ഓസീസിന് ജയം; റസ്സലിന്റെ വിടവാങ്ങൽ    മൽസരത്തിൽ 15 ബോളിൽ 36 റൺസ്
cancel

കിങ്സ്റ്റൻ: ജയത്തോടെ മടക്കം ആഗ്രഹിച്ച വിൻഡീസ് സൂപ്പർ താരം ആന്ദ്രെ റസ്സലിന്റെ സ്വപ്നത്തെ തല്ലിക്കെടുത്തി ആസ്ട്രേലിയ. ഓസീസ് ബാറ്റർമാരായ ജോഷ് ഇൻഗ്ലിസും കാമറൂൺ ഗ്രീനും കത്തിക്കയറിയ മൽസരം ആസ്​ട്രേലിയ സ്വന്തമാക്കി.

ഇൻഗ്ലിസിന്റെയും (33 ബോളിൽ 78 നോട്ടൗട്ട്) ഗ്രീനിന്റെയും (32 ബോളിൽ 56 നോട്ടൗട്ട്) അർധ സെ‍ഞ്ചറിക്കരുത്തിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടി20യിൽ ആസ്ട്രേലിയക്ക് 8 വിക്കറ്റ് ജയം. ഈ മത്സരത്തോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് ആ​ന്ദ്രെ റസ്സൽ പ്രഖ്യാപിച്ചിരുന്നു.


ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. റസൽ 15 ബോളിൽ 36 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ആസ്ട്രേലിയ 15.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു.

ജോഷ് ഇൻഗ്ലിസാണ് പ്ലെയർ ഓഫ് ദ മാച്ച്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ആസ്ട്രേലിയ 2– 0ന് മുന്നിലായി. 26നാണ് മൂന്നാം മത്സരം. ‘എന്റെ ഹോം ഗ്രൗണ്ടിൽ, നാട്ടുകാർക്കു മുന്നിൽ അവസാന മത്സരം കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഈ യാത്രയിൽ കൂടെനിന്ന എല്ലാവർക്കും നന്ദി’– മുപ്പത്തിയേഴുകാരൻ റസ്സൽ മത്സരശേഷം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:retireT20Russellwestindies cricket
News Summary - Australia win second T20
Next Story