മൂന്നാം ടെസ്റ്റിലും തകർന്ന് ദക്ഷിണാഫ്രിക്ക
text_fieldsസിഡ്നി: ആസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റുകൾ തോറ്റ് പരമ്പര നഷ്ടമായ ദക്ഷിണാഫ്രിക്ക അവസാന മത്സരത്തിലും തകർന്നു. മഴ കാരണം ഒന്നര ദിവസം കളി മുടങ്ങിയതിനൊടുവിൽ ആഫ്രിക്കൻ സംഘം ഒന്നാമിന്നിങ്സ് ആരംഭിച്ച് നാലാംദിനം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 149 റൺസ് എന്ന നിലയിലാണ്.
ഓസീസ് ഒന്നാമിന്നിങ്സ് നാലിന് 475ൽ ഡിക്ലയർ ചെയ്തിരുന്നു. ഒരു ദിവസം മാത്രം ശേഷിക്കെ 326 റൺസ് പിറകിലാണിപ്പോഴും സന്ദർശകർ. സമനില പിടിച്ച് മാനംകാക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമമെങ്കിലും ജയത്തോടെ പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

