Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐറിഷ് ബാറ്റിങ് നിരയെ...

ഐറിഷ് ബാറ്റിങ് നിരയെ കടപുഴക്കി എല്ലിസും സാംപയും; ലോകകപ്പിൽ ഓസീസിന് ജയത്തുടക്കം

text_fields
bookmark_border
ഐറിഷ് ബാറ്റിങ് നിരയെ കടപുഴക്കി എല്ലിസും സാംപയും; ലോകകപ്പിൽ ഓസീസിന് ജയത്തുടക്കം
cancel
camera_alt

വിക്കറ്റുനേട്ടം ആഘോഷിക്കുന്ന ഓസീസ് താരങ്ങൾ

Listen to this Article

കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ അയലർലൻഡിനെതിരെ 67 റൺസിന്‍റെ തകർപ്പൻ ജയവുമായി വരവറിയിച്ച് ആസ്ട്രേലിയ. 183 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഐറിഷ് ബാറ്റിങ് നിരയിലെ എല്ലാവരും 115 റൺസിന് പുറത്തായി. 41 റൺസ് നേടിയ ജോർജ് ഡോക്ക്റെലാണ് അവരുടെ ടോപ് സ്കോറർ. ഓസീസിനായി നതാൻ എല്ലിസും ആദം സാംപയും നാലുവീതം വിക്കറ്റുകൾ പിഴുതു. മികച്ച റൺറേറ്റിൽ ജയം സ്വന്തമാക്കിയതോടെ ബി ഗ്രൂപ്പിൽ ഒന്നാമതെത്താനും ആസ്ട്രേലിയക്കായി. സ്കോർ: ആസ്ട്രേലിയ - 20 ഓവറിൽ ആറിന് 182, അയർലൻഡ് -16.5 ഓവറിൽ 115ന് പുറത്ത്.

മത്സരത്തിൽ ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മിച്ചൽ മാർഷ് പരിക്കേറ്റ് പുറത്തായതിനാൽ ട്രാവിസ് ഹെഡിന്റെ നേതൃത്വത്തിലാണ് ആസ്‌ട്രേലിയ കളത്തിലിറങ്ങിയത്. തുടക്കത്തിൽ ക്യാപ്റ്റൻ ഹെഡിനെ (6) റണ്ണൗട്ടിലൂടെ നഷ്ടമായെങ്കിലും മാർക്കസ് സ്റ്റോയിനിസും ജോഷ് ഇംഗ്ലിസും ചേർന്ന് ഓസ്‌ട്രേലിയയെ മികച്ച നിലയിലെത്തിച്ചു. സ്റ്റോയിനിസ് 29 പന്തിൽ 45 റൺസ് നേടിയപ്പോൾ, 17 പന്തിൽ 37 റൺസാണ് ഇംഗ്ലിസിന്‍റെ സംഭാവന. 11 പന്തിൽ 21 റൺസുമായി കാമറൂൺ ഗ്രീനും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അയർലൻഡിനായി മാർക്ക് അഡയർ രണ്ട് വിക്കറ്റ് വീഴ്ത്തി.

183 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. നായകൻ പോൾ സ്റ്റിർലിങ് പരിക്കേറ്റ് റിട്ടയേർഡ് ഹർട്ട് ആയത് ടീമിനെ തളർത്തി. ഓസ്‌ട്രേലിയൻ ബൗളർമാരുടെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ അയർലൻഡ് ബാറ്റർമാർക്ക് പതറി. 16 ഓവറിൽ 115 റൺസിന് അയർലൻഡ് ഇന്നിംഗ്സ് അവസാനിച്ചു. ഓസീസിനായി നഥാൻ എല്ലിസ് 3.4 ഓവറിൽ വെറും 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. എല്ലിസാണ് കളിയിലെ താരം നാല് വിക്കറ്റുകൾ വീഴ്ത്തിയ ആദം സാംപ അയർലൻഡിന്റെ മധ്യനിരയെ തകർത്തു.

ജയത്തോടെ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരം തന്നെ ആധികാരികമായി വിജയിച്ച് ഓസ്‌ട്രേലിയ മികച്ച തുടക്കം കുറിച്ചു. അതേസമയം, ശ്രീലങ്കയോട് തോറ്റതിന് പിന്നാലെ രണ്ടാമത്തെ മത്സരത്തിലും തോൽവി വഴങ്ങിയത് അയർലൻഡിന്റെ മുന്നോട്ടുള്ള യാത്ര പ്രയാസകരമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australian Cricket TeamT20 World CupAdam ZampaIreland Cricket Team
News Summary - Australia vs Ireland | T20 World Cup 2026 | Nathan Ellis | Adam Zampa
Next Story