Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅടിക്ക്​ തിരിച്ചടി;...

അടിക്ക്​ തിരിച്ചടി; കങ്കാരുപ്പടയെ തകർത്തു, ട്വൻറി20 പരമ്പര ഇന്ത്യക്ക്​

text_fields
bookmark_border
അടിക്ക്​ തിരിച്ചടി; കങ്കാരുപ്പടയെ തകർത്തു, ട്വൻറി20 പരമ്പര ഇന്ത്യക്ക്​
cancel

സിഡ്​നി: ഏകദിന പരമ്പരയിൽ തോൽപിച്ചതിന്​ ട്വൻറി20യിൽ പകരം ചോദിച്ച്​ ഇന്ത്യ. നിർണായക രണ്ടാം ട്വൻറി20 മത്സരത്തിൽ ആസ്​ട്രേലിയയെ ആറു വിക്കറ്റിന്​ തോൽപിച്ച്​ ഒരു മത്സരം ബാക്കിയിരിക്കെ പരമ്പര ഇന്ത്യ സ്വന്തമാക്കി . കങ്കാരുപ്പടയുടെ കൂറ്റൻ റൺമല (194) താണ്ടാൻ ശിഖർ ധവാനും(36 പന്തിൽ 52), വിരാട്​ കോഹ്​ലിയും (24 പന്തിൽ 40) അവസാനത്തിൽ ഹാർദിക്​ പാണ്ഡ്യയും (22 പന്തിൽ 42) ഒരുമിച്ചപ്പോൾ, രണ്ടും പന്തും ആറു വിക്കറ്റും ബാക്കിയിരിക്കെയാണ്​ ഇന്ത്യയുടെ ജയം. 20ാം ഓവറിൽ സിക്​സർ പൂരം തീർത്ത്​ ജയിപ്പിച്ച പാണ്ഡ്യയാണ്​ കളിയിലെ താരം.

സ്​കോർ: ആസ്​ട്രേലിയ: 194/5( 20 ഓവർ), ഇന്ത്യ: 195/4 (19.4 ഓവർ)

ആദ്യ മത്സരത്തിൽ ഇന്ത്യ ആതിഥേയരെ 11 റൺസിന്​ തോൽപിച്ചിരുന്നു. ഇതോടെ ഇന്ത്യക്ക്​ ട്വൻറി20യിൽ തുടർച്ചയായ ഒമ്പത്​ ജയങ്ങളായി. ആസ്​ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ട്വൻറി20 റൺ ചേസുമാണിത്​.

കൂറ്റൻ സ്​കോർ ലക്ഷ്യമാക്കിയിറങ്ങിയ ഇന്ത്യക്ക്​ ഓപണർമാർ മികച്ച തുടക്കമാണ്​ നൽകിയത്​. ലോകേഷ്​ രാഹുലും ശിഖർ ധവാനും അർധ സെഞ്ച്വറി പാട്​ണർഷിപ്പ് (58)​ ഒരുക്കി. ആദ്യം പുറത്താവുന്നത്​ രാഹുലാണ്​. ​ആന്‍ഡ്രു ടൈയുടെ ബാൾ വലിച്ചടിക്കാനുള്ള രാഹുലിൻെറ (30) ​ശ്രമം പാളുകയായിരുന്നു. പന്ത്​ നേരെ സ്വീപ്​സണിൻെറ കൈയിൽ. എങ്കിലും ശിഖർ ധവാൻ അനായാസം സ്​കോർ തുടർന്നു. 36 പന്തിൽ 52 റൺസുമായി നിന്ന ശിഖറിനെ സാംപയാണ്​ പുറത്താക്കിയത്​. ​അപ്പോഴേക്കും ഇന്ത്യൻ സ്​കോർ ബോർഡിൽ 92 റൺസ്​ ആയിരുന്നു. എന്നാൽ, മലയാളി താരം സംഞ്​ജു വി സാംസൺ നിരാശപ്പെടുത്തി.

ഒരു സിക്​സും ​േഫാറുമായി മലയാളി താരം നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മിച്ചൽ സ്വീപ്​സണിൻെറ പന്തിൽ സഞ്​ജു (10 പന്തിൽ 15) പുറത്ത്​. പിന്നാലെ വിരാട്​ കോഹ്​ലിയുടെ രക്ഷാപ്രവർത്തനം. എന്നാൽ, അനാവശ്യ ഷോട്ടിന്​ മുതിർന്ന്​ നായകനും(24 പന്തിൽ 40) പുറത്തായി. ഇതോ​െട കളി കൈവി​ട്ടെന്ന്​ തോന്നിച്ചതാണ്​. എന്നാൽ, ഹാർദിക്​ പാണ്ഡ്യയും ശ്രേയസ്​ അയ്യരും ഗതിമാറ്റി. ഒരു സിക്​സും ഫോറുമായി അഞ്ചു പന്തിൽ 12 റൺസെടുത്ത്​ അയ്യരും രണ്ടു സിക്​സും മൂന്ന്​ ഫോറുമായി 22 പന്തിൽ 42 റൺസെടുത്ത ഹാർദിക്​ പാണ്ഡ്യയും ഇന്ത്യ​ക്ക്​ വിജയമൊരുക്കുകയായിരുന്നു. അവസാന ഓവറിൽ ഡാനിയൽ സാംസിനെ രണ്ടു വട്ടം നിലം തൊടാതെ പറത്തിയാണ്​ ഹാർദിക്​ ഇന്ത്യക്ക്​ ജയമൊരുക്കിയത്​.

നേരത്തെ ആദ്യം ബാറ്റുചെയ്​ത ഓസീസ്​, കത്തിക്കയറിയാണ്​ തുടങ്ങിയ​തു തന്നെ. ഓപണർ ഡാർസി ഷോർട്ടിനെ ഒരു തലക്കാർ സാക്ഷിയാക്കി വെയ്​ഡ്​ പന്ത്​ പറത്തിക്കൊണ്ടിരുന്നു. നാലു ഓവറിൽ 40 റൺസുമായി ഓസീസ്​ സ്​കോർ ബോർഡ്​ ഹൈ സ്​പീഡിലായി. ഇതോടെ, ഓപണിങ്​ കൂട്ടുകെട്ട്​ പൊളിക്കാനായി നടരാജനെ കോഹ്​ലിക്ക്​ വിളിക്കേണ്ടി വന്നു. അത്​ വഴിതിരിവുണ്ടാക്കുകയും ചെയ്​തു. നടരാജൻ അഞ്ചാം ഓവറിൽ ഡാർസി ഷോർട്ടിനെ (9) പുറത്താക്കി. എങ്കിലും വെയ്​ഡിൻെറ പൂരം അടങ്ങിയിരുന്നില്ല. സ്​മിത്തിനെ കൂട്ടുപിടിച്ച്​ വെയ്​ഡ്​ അടി തുടർന്നു. ​25 പന്തിൽ അർധ സെഞ്ച്വറി തികച്ചു. 32 പന്തിൽ 58 റൺസുമായിരിക്കെയാണ്​ താരം റണ്ണൗട്ടിൽ കുടുങ്ങുന്നത്​. പിന്നീട്​ സ്​മിത്തിൻെറ ഇന്നിങ്​സായിരുന്നു. ക്രീസിലെത്തിയ മാക്​സ്​വെല്ലും അടിതുടർന്നു. എന്നാൽ മാക്​സ്​വെല്ലിനെ(13 പന്തിൽ 22) വാഷിങ്​ടൺ സുന്ദർ പുറത്താക്കി.

38 പന്തിൽ 46 റൺസെടുത്ത സ്​മിത്തിനെ ചഹൽ പുറത്താക്കിയത്​ നിർണായക വഴിത്തിരിവായി. മോയ്​സസ്​ഹെൻറിക്വസ്​ 26 റൺസെടുത്തപ്പോൾ, സ്​റ്റോയിൻസും(16), ഡാനിയേൽ സാംസും (8) പുറത്താകാതെ നിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australia
Next Story