Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്​ട്രേലിയ പൊരുതി...

ആസ്​ട്രേലിയ പൊരുതി വീണു; ആശ്വാസവും ആത്മവിശ്വാസവുമായി ഇന്ത്യ

text_fields
bookmark_border
ആസ്​ട്രേലിയ പൊരുതി വീണു; ആശ്വാസവും ആത്മവിശ്വാസവുമായി ഇന്ത്യ
cancel

കാൻബറ: ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ ഇന്ത്യ ആശ്വാസ ജയം കീശയിലാക്കി. ആദ്യ രണ്ട്​ മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക്​ ട്വൻറി 20, ടെസ്​റ്റ്​ പരമ്പരകൾക്കൊരുങ്ങാൻ ഈ ജയം ആത്മവിശ്വാസമാകും. ഇന്ത്യ ഉയർത്തിയ 303 റൺസി​െൻറ വിജയലക്ഷ്യത്തിലേക്ക്​ ബാറ്റുവീശിയ ആസ്​ട്രേലിയൻ പോരാട്ടം 13 റൺസകലെ അവസാനിക്കുകയായിരുന്നു.

ഡേവിഡ്​ വാർണർക്ക്​ പകരക്കാരനായി ഓപ്പണിങ്ങിലേക്ക്​ സ്ഥാനക്കയറ്റം കിട്ടിയ മാർണസ്​ ലാബുഷെയ്​നയെ ക്ലീൻ ബൗൾഡാക്കി മടക്കിയ നടരാജൻ ത​െൻറ ആദ്യ മത്സരം അവിസ്​മരണീയമാക്കി. തുടർന്നെത്തിയ മാരകഫോമിലുള്ള സ്​റ്റീവൻ സ്​മിത്തിനെ കീപ്പറുടെ കൈകളിലെത്തിച്ച്​ ഷാർദുൽ താക്കൂറാണ്​ ഇന്ത്യൻ പ്രതീക്ഷകൾക്ക്​ നിറംപകർന്നത്​. ക്രീസിൽ ഉറച്ചുനിന്ന ആരോൺ ഫിഞ്ച്​ (75), മോയ്​സസ്​ ഹെൻറിക്വസ്​ (22), കാമറൂൺ ഗ്രീൻ (21) എന്നിവർ പുറത്തായതിന്​ പിന്നാലെ ​ക്രീസിലെത്തിയ ​െഗ്ലൻ മാക്​സ്​വെൽ ഒരിക്കൽ കൂടി ഇടിമുഴക്കമായി. അലക്​സ്​ കാരി (38), ആഷ്​ടൺ ആഗർ (28) എന്നിവരെ കൂട്ടുപിടിച്ച്​ ​െഗ്ലൻ മാക്​സ്​വെൽ അടിച്ചുതകർത്തു. ഓസ്​ട്രേലിയയെ വിജയത്തിലേക്ക്​ എത്തിക്കുമെന്ന്​ തോന്നിയിരിക്കേ ജസ്​പ്രീത്​ ബുംറ ഒന്നാമതൊരു യോർക്കറിലൂടെ മാക്​സ്​വെ​ലിനെ പുറത്താക്കുകയായിരുന്നു. നാലു സിക്​സറുകളും മൂന്ന്​ ബൗണ്ടറികളും അടക്കം 38 പന്തിൽ 59 റൺസായിരുന്നു മാക്​സ്​വെലി​െൻറ സമ്പാദ്യം.

പരമ്പരയിലാദ്യമായി ടോസ്​ ലഭിച്ച്​ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ ഹാർദിക്​ പാണ്ഡ്യ, രവീന്ദ്ര ജദേജ, വിരാട്​ കോഹ്​ലി എന്നിവരുടെ അർധസെഞ്ച്വറികളുടെ കരുത്തിൽ അഞ്ചുവിക്കറ്റിന്​ 302 റൺസ്​ എന്ന നിലയിലാണ്​ ഇന്ത്യ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​. തുടർച്ചയായ മൂന്നാം ഏകദിനത്തിലാണ്​ ഇന്ത്യൻ സ്​കോർ 300 കടക്കുന്നത്​.


മായങ്ക്​ അഗർവാളിന്​ പകരം ശുഭ്​മാൻ ഗില്ലാണ്​ ശിഖർധവാനൊപ്പം ഇന്നിങ്​സ്​ തുറക്കാനെത്തിയത്​. ഇന്ത്യൻ സ്​കോർ 26ൽ നിൽക്കേ 16 റൺസുമായി ധവാൻ പുറത്തായി. തുടർന്നെത്തിയ നായകൻ വിരാട്​ കോഹ്​ലിക്കൊപ്പം ഇന്നിങ്​സ്​ പടുത്തുയർത്തവേ ശുഭ്​മാൻ ഗിൽ (33) ആഷ്​ടൺ ആഗറി​െൻറ പന്തിൽ വിക്കറ്റിന്​ പിന്നിൽ കുടുങ്ങി. ശ്രദ്ധയോടെ ബാറ്റുവീശിയ കോഹ്​ലി ഏകദിനത്തിൽ ത​െൻറ 59ാം അർധ സെഞ്ച്വറി പൂർത്തിയാക്കി. അധികം വൈകാതെ കോഹ്​ലിയുടെ അന്തകനായി ​ജോഷ്​ ഹേസൽ വുഡ്​ എത്തി. കോഹ്​ലിയെ വിക്കറ്റിന്​ പിന്നിൽ അലക്​സ്​ ക്യാരിയുടെ കയ്യിലെത്തിച്ച ഹേസൽവുഡ്​ പരമ്പരയിൽ മൂന്നാം തവണയാണ്​ കോഹ്​ലിയെ മടക്കിയത്​.


ശ്രേയസ്​ അയ്യർ (19), കെ.എൽ രാഹുൽ (5) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ 200 കടക്കില്ലെന്ന്​ തോന്നിച്ച ഇന്ത്യക്കായി ഹാർദിക്​ പാണ്ഡ്യ-രവീന്ദ്ര ജദേജ സഖ്യം ഒത്തുചേരുകയായിരുന്നു. കരുതലോ​ടെ കളിച്ച ഇരുവരും അവസാന ഓവറുകളിൽ ആസ്​ട്രേലിയൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 76 പന്തിൽ ഏഴ്​ ബൗണ്ടറികളും ഒരു സിക്​സറുമടക്കം 92 റൺസായിരുന്നു പാണ്ഡ്യയുടെ സംഭാവന. 50 പന്തിൽ മൂന്നുസിക്​സറുകളക്കം 66 റൺസാണ്​ ജദേജ എടുത്തത്​. ആസ്​ട്രേലിയക്കായി ആഗർ രണ്ട്​ വിക്കറ്റ്​ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australia vs IndiaVirat Kohli
News Summary - Australia vs India, 3rd ODI - Live Cricket Score
Next Story