Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതനിസ്വരൂപം...

തനിസ്വരൂപം പുറത്തെടുത്ത്​ ആസ്​ട്രേലിയ; റൺമല താണ്ടാനാകാതെ ഇന്ത്യ

text_fields
bookmark_border
തനിസ്വരൂപം പുറത്തെടുത്ത്​ ആസ്​ട്രേലിയ; റൺമല താണ്ടാനാകാതെ ഇന്ത്യ
cancel

സിഡ്​നി: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിറം മങ്ങിയ സ്​മിത്തും ഫിഞ്ചും മാക്​സ്​വെലും അടക്കമുള്ള ആസ്​ട്രേലിയൻ താരങ്ങളെല്ലാം കംഗാരുപ്പടക്കായി തനിസ്വരൂപം പുറത്തെടുത്തപ്പോൾ പിറന്നത്​ പടുകൂറ്റൻ സ്​കോർ. 374 റ​ൺസെടുത്ത ആസ്​ട്രേലിയയുടെ റൺമല കയറിത്തുടങ്ങിയ ഇന്ത്യയുടെ പോരാട്ടം 308 റൺസിലവസാനിച്ചു. സ്​റ്റീവൻ സ്​മിത്താണ്​ മാൻ ഓഫ്​ ദി മാച്ച്​.

76 പന്തിൽ 90 റൺസെടുത്ത ഹാർദിക്​ പാണ്ഡ്യയും 74 റൺസെടുത്ത ശിഖർ ധവാനുമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്​​. നന്നായിത്തുടങ്ങിയ മായങ്ക്​ അഗർവാൾ (22), ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി (21) എന്നിവർ അനാവശ്യ ഷോട്ടിന്​ ശ്രമിച്ച്​ പുറത്തായത്​​ ഇന്ത്യക്ക്​ വിനയായി​. ശ്രേയസ്​ അയ്യർ രണ്ടും കെ.എൽ രാഹുൽ 12ഉം റൺസെടുത്ത്​ പുറത്തായി. ​ 55 റൺസിന്​ മൂന്നുവിക്കറ്റെടുത്ത ​ജോഷ്​ ഹേസൽവുഡാണ്​ ഇന്ത്യയുടെ മുൻനിരയെ കൂടാരം കയറ്റിയത്​. 54 റൺസിന്​ നാലു​വിക്കറ്റെടുത്ത ആദം സാംബ ശേഷിക്കുന്ന പണി പൂർത്തിയാക്കി.

ടോസ്​നേടി ബാറ്റിങ്ങ്​ ​തെരഞ്ഞെടുത്ത ആസ്​ട്രേലിയ കണക്കുകൂട്ടിയാണ്​ ബാറ്റുവീശിയത്​. ഡേവിഡ്​ വാർണറിനെ (69) കൂട്ടുപിടിച്ച്​ ആരോൺ ഫിഞ്ച്​ ഇന്നിങ്​സിന്​ അടിത്തറപാകി. ആദ്യ വിക്കറ്റ്​ വീണത്​ 156 റൺസിനായിരുന്നു. സ്​കോർ 264 റൺസിൽ നിൽക്കെ 114 റൺസുമായാണ്​ ഫിഞ്ച്​ മടങ്ങിയത്​. ട്വൻറി 20 സ്​റ്റൈലിൽ അടിച്ചുതകർത്ത സ്​റ്റീവൻ സ്​മിത്ത്​ (66 പന്തിൽ 114) തൻെറ ക്ലാസ്​ ഒരിക്കൽകൂടി ​ലോകത്തിന്​ കാണിച്ചു. 19 പന്തിൽ 45 റൺസുമായി ​െഗ്ലൻ മാക്​സ്​വെൽ സ്​കോർ അതിവേഗം ഉയർത്തി. മാർക്​സ്​ സ്​റ്റോയിനിസ്​ റൺസൊന്നുമെടുക്കാതെയും ലാബുഷെയ്​നെ രണ്ടു റൺസെടുത്തും മടങ്ങി. 10 ഓവറിൽ 59 റൺസിന്​ മൂന്നുവിക്കറ്റെടുത്ത മുഹമ്മദ്​ ഷമിയാണ്​ ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steven smithaaron finchAustralia vs India
News Summary - Australia vs India, 1st ODI
Next Story