Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യയുടേത്​ മഹത്തായ...

ഇന്ത്യയുടേത്​ മഹത്തായ വിജയം, ആസ്​ട്രേലിയ തിരിച്ചുവരും -അഭിനന്ദനവുമായി ആസ്​ട്രേലിയൻ പ്രധാനമന്ത്രി, നന്ദിയറിയിച്ച്​ മോദി

text_fields
bookmark_border
ഇന്ത്യയുടേത്​ മഹത്തായ വിജയം, ആസ്​ട്രേലിയ തിരിച്ചുവരും -അഭിനന്ദനവുമായി ആസ്​ട്രേലിയൻ പ്രധാനമന്ത്രി, നന്ദിയറിയിച്ച്​ മോദി
cancel

സിഡ്​നി: ബ്രിസ​്​ബേനിലെ ഗാബ്ബയിലെ ചരിത്രവിജയത്തോടെ ആസ്​ട്രേലിയയിൽ പരമ്പര സ്വന്തമാക്കി ബോർഡർ-ഗാവസ്​കർ ട്രോഫി നിലനിർത്തിയ ഇന്ത്യൻ ക്രിക്കറ്റ്​ ടീമിനെ അഭിനന്ദിച്ച്​ ആസ്​ട്രേലിയൻ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ടാഗ്​ ചെയ്​താണ്​ സ്​കോട്ട്​ ആശംസകൾ അർപ്പിച്ചത്​.

'ആസ്​ട്രേലിയയിലെ മഹത്തായ പരമ്പര വിജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ്​ ടീമിനും നരേന്ദ്ര മോദിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഏറ്റവും മികച്ച ടീമുകളും ഏറ്റവും മികച്ച കളിക്കാരും തമ്മിലുള്ള കഠിനമായ പോരാട്ടമായിരുന്ന ഇത്​. ടിം പെയ്​നിനും ആസ്​ട്രേലിയൻ ക്രിക്കറ്റ്​ ടീമിനും ആശ്വാസവചനങ്ങൾ അറിയിക്കുന്നു. അവർ തിരിച്ചുവരും'' -സ്​കോട്ട്​ മോറിസൺ ട്വീറ്റ്​ ചെയ്​തു.

''നന്ദി, സ്​കോട്ട്​ മോറിസൺ. വളരെ ആവേശകരമായ സീരീസായിരുന്നു ഇത്​. ഇന്ത്യയും ആസ്​ട്രേലിയയും തമ്മിൽ കളിക്കളത്തിൽ എതിരാളികളും പുറത്ത്​ നല്ല പങ്കാളികളുമാണ്​'' -മറുപടിയായി മോദി റീട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-australiaScott Morrison
News Summary - Australia PM Scott Morrison congratulates PM Modi, Team India for historic win
Next Story