Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്ട്രേലിയ-ന്യൂസിലൻഡ്...

ആസ്ട്രേലിയ-ന്യൂസിലൻഡ് ട്വന്റി20 പരമ്പര ഉ​പേക്ഷിച്ചു

text_fields
bookmark_border
australia-new zealand series
cancel
camera_alt

ഫയൽ ചിത്രം

ഓക്ലൻഡ്: നേപ്പിയറിൽ അടുത്ത മാസം നടത്താനിരുന്ന പരമ്പര ഉപേക്ഷിക്കാൻ ന്യൂസിലൻഡ്- ആസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകൾ തീരുമാനിച്ചു. നേപ്പിയറിലെ മക്ലീൻ പാർക്കിൽ മാർച്ച് 17,18, 20 തീയതികളിലായിരുന്നു പരമ്പര നടത്താൻ നിശ്ചയിച്ചിരുന്നത്.

ട്രാൻസ്-ടാസ്മാൻ അതിർത്തിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ന്യൂസിലൻഡ് സർക്കാർ ഇളവുകൾ വരുത്തുമെന്ന് കരുതിയായിരുന്നു പരമ്പര സംഘടിപ്പിക്കാനിരുന്നത്. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരാത്ത സാഹചര്യത്തിൽ ക്വാറന്റീന്‍ നടപടികള്‍ പഴയ പോലെ കടുത്ത നിലയിൽ തുടരുമെന്നതിനാൽ പരമ്പരയുമായി മുന്നോട്ട് പോകേണ്ട എന്ന് ഇരു ബോര്‍ഡുകളും തീരുമാനിക്കുകയായിരുന്നു.

ഇതോടെ മാർച്ച് 25ന് തൗരംഗയിലെ ബേ ഓവലിൽ നടക്കാനിരുന്ന ന്യൂസിലൻഡ്-നെതർലൻഡ്സ് മത്സരത്തിന് മക്ലീൻ പാർക്ക് വേദിയാകും.

Show Full Article
TAGS:australia new zealandT20 seriescovid restrictions
News Summary - Australia-New Zealand T20I series abandoned
Next Story