Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബില്ലിങ്​സിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല, ആദ്യ ഏകദിനം ഓസീസിന്​
cancel
Homechevron_rightSportschevron_rightCricketchevron_rightബില്ലിങ്​സിനും...

ബില്ലിങ്​സിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല, ആദ്യ ഏകദിനം ഓസീസിന്​

text_fields
bookmark_border

മാഞ്ചസ്​റ്റർ: ഓൾഡ്​ ട്രാഫോർഡ്​ മൈതാനത്ത്​ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ആസ്​ട്രേലിയക്ക്​ 19 റൺസ്​ വിജയം. ആദ്യം ബാറ്റുചെയ്​ത ആസ്​​ട്രേലിയ ഉയർത്തിയ 294 റൺസ്​ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന്​ 275 റൺസെടുക്കാനേ സാധിച്ചുള്ളൂ.

മിച്ചൽ മാർഷ്​(73), ​െഗ്ലൻ മാക്​സ്​വെൽ (77), മാർക്കസ്​ സ്​റ്റോയ്​ന്​സ്​ (43) എന്നിവരുടെ ബാറ്റിങ്​ കരുത്തിലാണ്​ ഓസ്​ട്രേലിയ ഭേദപ്പെട്ട സ്​​േകാർ പടുത്തുയർത്തിയത്​. ജോഫ്ര ആർച്ചർ,മാർക്ക്​ വുഡ്​ എന്നിവർ ഇംഗ്ലണ്ടിനായി മൂന്നുവിക്കറ്റ്​ വീതം വീഴ്​ത്തിയെങ്കിലും റൺസ്​ വഴങ്ങുന്നതിൽ പിശുക്ക്​ കാണിക്കാനായില്ല. ആസ്​ട്രേലിയയുടെ സ്​റ്റാർ ബാറ്റ്​സ്​മാൻ സ്​റ്റീവൻ സ്​മിത്ത്​​ പരിക്ക്​ കാരണം കളത്തിലിറങ്ങിയിരുന്നില്ല.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്​ തകർച്ചയോടെയാണ്​ തുടങ്ങിയത്​. നിലയുറപ്പിക്കും മു​േമ്പ പുറത്തായ ജേസൺ റോയിക്ക്​ (3) പിന്നാലെ ഒരു റ​ൺസെടുത്ത്​ ജോറൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ട്​ പരുങ്ങലിലായി. 84 റ​ൺസെടുത്ത ജോണി ബാരിസ്​റ്റോക്കൊപ്പം ബാറ്റിങ്​ തുടങ്ങിയ സാം ബില്ലിങ്​സ്​ വീരോചിതം പോരാടി 118 റൺസ്​ കുറിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഓസീസിനായി ആദം സാംബ നാലും ജോഷ്​ ഹേസൽവുഡ്​ മൂന്നും വിക്കറ്റുകൾ വീഴ്​ത്തി. ഹേസൽവുഡാണ്​ മാൻ ഓഫ്​ ദി മാച്ച്​.

മൂന്നുമത്സര പരമ്പരയിലെ അടുത്ത ഏകദിനം സെ്​പ്​റ്റംബർ 13ന്​ നടക്കും. കോവിഡ്​ പശ്ചാത്തലത്തിൽ മൂന്നുമത്സരങ്ങളും ഓൾഡ്​ ട്രോഫോഡ്​ സ്​റ്റേഡിയത്തിലാണ്​ നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket NewsAustralia-england
Next Story