Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാകിസ്താൻ കീഴടക്കി...

പാകിസ്താൻ കീഴടക്കി ആസ്ട്രേലിയ

text_fields
bookmark_border
aus vs pak
cancel
Listen to this Article

ലാഹോർ: ആദ്യ രണ്ടു ടെസ്റ്റുകളിലെ വിരസമായ സമനിലകളെ അവസാന മത്സരത്തിലെ സ്​പോർട്ടിങ് ഡിക്ലറേഷനിലൂടെ ആവേശകരമാക്കിയ ആസ്ട്രേലിയ മത്സരവും പരമ്പരയും സ്വന്തമാക്കി ഫലവും കൊയ്തു.

മൂന്നാം ടെസ്റ്റ് 115 റൺസിന് ജയിച്ച സന്ദർശകർ പരമ്പര 1-0ത്തിന് നേടി. നാലാം ഇന്നിങ്സിൽ 351 റൺസ് ലക്ഷ്യമുയർത്തിയ ഓസീസ് ആതിഥേയരെ 235ലൊതുക്കുകയായിരുന്നു. സ്കോർ: ആസ്ട്രേലിയ 391, 227/3 ഡിക്ല. പാകിസ്താൻ 268, 235.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ നതാൻ ലിയോണും മൂന്നു വിക്കറ്റ് പിഴുത നായകൻ പാറ്റ് കമ്മിൻസുമാണ് ഓസീസിന് ജയമൊരുക്കിയത്. പാക് നിരയിൽ ഇമാമുൽ ഹഖ് (70), ക്യാപ്റ്റൻ ബാബർ അഅ്സം (55) എന്നിവരാണ് പിടിച്ചുനിന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australia vs pakistanPakistanaustralia
News Summary - Australia beat Pakistan by 115 runs in Lahore to win series 1-0
Next Story