Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാർഷിന് വെടിക്കെട്ട് സെഞ്ച്വറി (177*); ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്ത് ആസ്ട്രേലിയ

text_fields
bookmark_border
മാർഷിന് വെടിക്കെട്ട് സെഞ്ച്വറി (177*); ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്ത് ആസ്ട്രേലിയ
cancel

പുണെ: ലോകകപ്പിലെ അവസാന റൗണ്ട് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ആസ്ട്രേലിയക്ക് തകർപ്പൻ ജയം. മിച്ചൽ മാർഷിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ എട്ടു വിക്കറ്റിനാണ് ഓസീസിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 44.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

132 പന്തിൽ 177 റൺസുമായി മാർഷ് പുറത്താകാതെ നിന്നു. ഒമ്പത് സിക്സും 17 ഫോറുകളുമാണ് താരം നേടിയത്. സ്റ്റീവ് സ്മിത്ത് 64 പന്തിൽ 63 റൺസെടുത്ത് മാർഷിന് മികച്ച പിന്തുണ നൽകി. ട്രാവിസ് ഹെഡ് (11 പന്തിൽ 10), ഡേവിഡ് വാർണർ (61 പന്തിൽ 53) എന്നിവരാണ് പുറത്തായ താരങ്ങൾ. തസ്കിൻ അഹ്മദ്, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ബംഗ്ലാദേശിനായ താഹീദ് ഹൃദോയ് 74 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി. ഓപണർമാരായ തൻസിദ് ഹസനും (36) ലിട്ടൻ ദാസും (36) ചേർന്ന് മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നൽകിയത്. 11 ഓവറിൽ 76 റൺസെടുത്താണ് കൂട്ടുക്കെട്ട് പിരിഞ്ഞത്. തൻസിദ് ഹസനെ അബോട്ട് മടക്കി. തുടർന്നെത്തിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്‍റോയും നിലയുറപ്പിച്ചതോടെ ടീം സ്കോർ കുതിച്ചു.

ലിട്ടൻ ദാസ് സാംബക്ക് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും തൗഹീദ് ഹൃദോയി സ്റ്റിയറിങ് ഏറ്റെടുത്തു. 45 റൺസെടുത്ത ഷാന്റോ റണ്ണൗട്ടായി മടങ്ങി.

തുടർന്നെത്തിയ മഹ്മൂദുല്ല മൂന്ന് സിക്സറുകൾ പറത്തി വെടിക്കെട്ട് മൂഡിലായിരുന്നെങ്കിലും മറ്റൊരു റണ്ണൗട്ടിൽ മഹ്മൂദുല്ലയും (32) വീണു. മുഷ്ഫിഖുറഹീം 21 റൺസെടുത്ത് മടങ്ങി. മെഹ്ദി ഹസൻ മിറാസുമായി ചേർന്ന് അവസാന ഓവറുകളിൽ കരുതലോടെ മുന്നേറിയ തൗഹീദിനെ സ്റ്റോയിനിസ് മടക്കി. ഹസൻ മിറാസ് 29ഉം നസം അഹമ്മദ് ഏഴും റൺസെടുത്ത് പുറത്തായി. ആഡം സാംബ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആസ്ട്രേലിയ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. മൂന്നാം സ്ഥാനക്കാരായാണ് ടീമിന്‍റെ സെമി പ്രവേശനം. ദക്ഷിണാഫ്രിക്കക്കും ഓസീസിനും 14 പോയന്‍റാണ്. എന്നാൽ, റൺ റേറ്റിന്‍റെ ബലത്തിൽ ദക്ഷിണാഫ്രിക്കയാണ് മുന്നിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Australia beat Bangladesh by eight wickets
Next Story