Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയർലൻഡിനെ വീഴ്ത്തി ഓസീസ്
text_fieldsbookmark_border
ബ്രിസ്ബേൻ: ട്വന്റി20 ലോകകപ്പ് സൂപ്പർ 12ലെ ഗ്രൂപ് ഒന്ന് പോരാട്ടത്തിൽ അയർലൻഡിനെതിരെ ആതിഥേയരായ ആസ്ട്രേലിയക്ക് 42 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നായകൻ ആരോൺ ഫിഞ്ചിന്റെ മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 179 റൺസെടുത്തു.
മറുപടിയിൽ ലോർസൻ ടക്കറുടെ ഒറ്റയാൻ പോരാട്ടം ഐറിഷ് സംഘത്തിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും മറ്റാരും പിന്തുണ നൽകാനില്ലാത്തതിനാൽ 18.1 ഓവറിൽ 137ൽ അവസാനിച്ചു. കളി തീരുമ്പോൾ 48 പന്തിൽ 71 റൺസുമായി അപരാജിതനായി ടക്കർ ക്രീസിലുണ്ടായിരുന്നു. ഫിഞ്ച് 44 പന്തിൽ 63 റൺസെടുത്ത് വിജയശിൽപിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

