Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിന്നി മിന്നു മണി; അഞ്ച് വിക്കറ്റ്; ആസ്ട്രേലിയ എ തകർന്നു

text_fields
bookmark_border
മിന്നി മിന്നു മണി; അഞ്ച് വിക്കറ്റ്; ആസ്ട്രേലിയ എ തകർന്നു
cancel

ഗോൾഡ് കോസ്റ്റ്: ഇന്ത്യ ‘എ’ക്കെതിരായ വനിത ടെസ്റ്റിന്റെ ആദ്യദിനം തകർന്ന് ആസ്ട്രേലിയ എ. നായികയും മലയാളിയുമായ ഓഫ് സ്പിന്നർ മിന്നു മണിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിൽ ആതിഥേയർ ഒന്നാം ഇന്നിങ്സിൽ 212 റൺസിന് കൂടാരം കയറി. 58 റൺസ് വഴങ്ങിയാണ് മിന്നു അഞ്ചു പേരെ മടക്കിയത്.

ലെഗ് സ്പിന്നർ പ്രിയ മിശ്ര ഇത്രയും റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റും വീഴ്ത്തി. 71 റൺസെടുത്ത ജോർജിയ വോളാണ് ആസ്ട്രേലിയൻ നിരയിലെ ടോപ് സ്കോറർ. ഗ്രേസ് പാർസൺസ് 55 പന്തിൽ 35 റൺസും മയ്തലാൻ ബ്രോൺ 49 പന്തിൽ 30 റൺസും നേടി. അഞ്ചു താരങ്ങൾക്ക് രണ്ടക്കം കടക്കാനായില്ല.

ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ എ രണ്ട് വിക്കറ്റിന് 100 റൺസെടുത്തിട്ടുണ്ട്. ശ്വേത സെഹ്റാവത്തും (40) തേജൽ ഹസാബ്നിസുമാണ് (31) ക്രീസിൽ. പ്രിയ പൂനിയ (15 പന്തിൽ ഏഴ്), സുഭ സതീഷ് (28 പന്തിൽ 22) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 112 റൺസ് പിന്നിലാണ് ഇന്ത്യ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AUS-A Women vs IND-A Women match
Next Story