Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏ​ഷ്യ​ൻ ഗെ​യിം​സ് ​ക്രി​ക്ക​റ്റ്: ജപ്പാനെതിരെ അ​ഞ്ച് ഓ​വ​റി​ൽ ജ​യം പിടിച്ച് ഇന്ത്യ; സെ​മി​യി​ൽ

text_fields
bookmark_border
Indian womens cricket team celebrating a wicket during the Asian Games
cancel

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്ക് ആ​ദ്യ ജ​യ​ത്തോ​ടെ സെ​മി ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റ്. ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ൻ സ്കൂ​ൾ ക്രി​ക്ക​റ്റ് നി​ല​വാ​ര​ത്തി​ലേ​ക്ക് പ​തി​ച്ച​പ്പോ​ൾ, ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ എ​ട്ടു വി​ക്ക​റ്റി​ന്റെ അ​നാ​യാ​സ ജ​യ​വു​മാ​യി ക​ളി സ്വ​ന്ത​മാ​ക്കി. ആ​ദ്യം ബാ​റ്റു ചെ​യ്ത ജ​പ്പാ​ൻ 19.5 ഓ​വ​റി​ൽ 57 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ഓ​പ​ണ​ർ ഹ​രു​ണ ഇ​വാ​സാ​കി (10), അ​യാ​ക കാ​റ്റോ (25) എ​ന്നി​വ​ർ ര​ണ്ട​ക്കം നേ​ടി​യ​തി​നു പി​ന്നാ​ലെ, ശേ​ഷി​ച്ച​വ​ർ ഒ​റ്റ​യ​ക്ക​ത്തി​ൽ ക​ളം വി​ട്ടു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ലി​റ​ങ്ങി​യ ഇ​ന്ത്യ അ​ഞ്ച് ഓ​വ​റി​ൽ ക​ളി പൂ​ർ​ത്തി​യാ​ക്കി. ഓ​പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ​യും (40 നോ​ട്ടൗ​ട്ട്), റി​ച്ച ഘോ​ഷും (12) ചേ​ർ​ന്ന് വി​ജ​യം അ​നാ​യാ​സ​മാ​ക്കി. ഗു​ണ​ല​ൻ ക​മാ​ലി​നി (0), ഭാ​ര​തി ഫു​ൾ​മാ​ലി (6) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ​ത്. ജ​യ​വു​മാ​യി നേ​രി​ട്ട് സെ​മി​യി​ലെ​ത്തി​യ ഇ​ന്ത്യ​ക്ക് ബം​ഗ്ലാ​ദേ​ശാ​ണ് എ​തി​രാ​ളി. മ​ത്സ​രം ഞാ​യ​റാ​ഴ്ച. ര​ണ്ടാം സെ​മി​യി​ൽ പാ​കി​സ്താ​നും ശ്രീ​ല​ങ്ക​യും ഏ​റ്റു​മു​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asian Games Cricket: India Defeats Japan in 5 Overs to Enter Semifinals
Next Story