ഏഷ്യ കപ്പ് അണ്ടർ-19 ക്രിക്കറ്റ്: മുഹമ്മദ് ഇനാൻ ഇന്ത്യൻ ടീമിൽ
text_fieldsതിരുവനന്തപുരം: ഏഷ്യ കപ്പ് അണ്ടർ 19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി ലെഗ്സ്പിന്നര് മുഹമ്മദ് ഇനാന് ഇടം പിടിച്ചു. ആസ്ട്രേലിയക്കെതിരായ അണ്ടര് 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടെസ്റ്റും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള് നിര്ണായക ശക്തിയായത് മുഹമ്മദ് ഇനാന്റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തില് ആറ് വിക്കറ്റും ടെസ്റ്റില് 16 വിക്കറ്റുമാണ് ഇനാൻ നേടിയത്.
ഇപ്പോള് നടക്കുന്ന കൂച്ച് ബിഹാര് ട്രോഫിയിലും ഇനാന് കളിക്കുന്നുണ്ട്. ഷാര്ജയിലെ ക്രിക്കറ്റ് അക്കാദമിയില്നിന്ന് ബാലപാഠങ്ങള് പഠിച്ച ഇനാനെ അവിടെ പരിശീലകനായിരുന്ന പാകിസ്താന്റെ സഖ്ലൈന് മുഷ്താഖാണ് സ്പിന്നിലേക്ക് തിരിയാന് പ്രേരിപ്പിച്ചത്. കൂടുതല് അവസരം നാട്ടിലാണെന്ന് തിരിച്ചറിഞ്ഞ് ഇനാന് പിന്നീട് നാട്ടിലേക്ക് മടങ്ങി. പിന്നാലെ അണ്ടര് 14 കേരള ടീമില് അംഗമായി.
കൂച്ച് ബെഹാര് ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യന് ടീമിലേക്ക് വാതില് തുറന്നു. തൃശൂർ മുണ്ടൂര് സ്വദേശികളായ ഷാനവാസ്-റഹീന ദമ്പതികളുടെ മകനായ മുഹമ്മദ് ഇനാൻ കേരളവർമ കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. ഗ്രൂപ് എയിൽ നവംബർ 30ന് ദുബൈയില് പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ജപ്പാനും യു.എ.ഇ.യുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. യു.എ.ഇയിലാണ് മത്സരങ്ങള് നടക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

