Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏ​ഷ്യകപ്പ്:...

ഏ​ഷ്യകപ്പ്: ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ശ്രീലങ്കക്ക് അ​ഞ്ച് വി​ക്ക​റ്റ് ജ​യം

text_fields
bookmark_border
ഏ​ഷ്യകപ്പ്: ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ശ്രീലങ്കക്ക് അ​ഞ്ച് വി​ക്ക​റ്റ് ജ​യം
cancel

കൊളംബോ: ഏ​ഷ്യ ക​പ്പ് ഗ്രൂ​പ് ബിയിലെ ആദ്യ ​മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ച് ശ്രീ​ല​ങ്ക തു​ട​ങ്ങി. കാ​ൻ​ഡി പ​ല്ലേ​കീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബം​ഗ്ലാ ക​ടു​വ​ക​ളെ 42.4 ഓ​വ​റി​ൽ 164 റ​ൺ​സി​ന് പു​റ​ത്താ​ക്കാ​ൻ ആ​തി​ഥേ​യ ബൗ​ള​ർ​മാ​ർ​ക്കാ​യി.

അ​ൽ​പ്പം വി​യ​ർ​ത്താ​ണെ​ങ്കി​ലും ല​ങ്ക 39 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. 62 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന ച​രി​ത് അ​സ​ല​ങ്ക​യാ​ണ് ടോ​പ് സ്കോ​റ​ർ. സ​ദീ​ര സ​മ​ര​വി​ക്ര​മ (54) അ​ർ​ധ​ശ​ത​കം നേ​ടി മ​ട​ങ്ങി. 89 റ​ൺ​സെ​ടു​ത്ത ന​ജ്മു​ൽ ഹു​സൈ​ൻ ഷാ​ന്റോ​യു​ടെ പ്ര​ക​ട​ന​മാ​ണ് വ​ൻ നാ​ണ​ക്കേ​ടി​ൽ​നി​ന്ന് ബം​ഗ്ലാ​ദേ​ശി​നെ ര​ക്ഷി​ച്ച​ത്.

ശ്രീ​ല​ങ്ക​ക്ക് വേ​ണ്ടി മ​തീ​ഷ പാ​തി​രാ​ന 32 റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. മ​ഹീ​ഷ് തീ​ക്ഷ്ണ ര​ണ്ടു​പേ​രെ​യും മ​ട​ക്കി. ബം​ഗ്ലാ​ദേ​ശി​നാ​യി ഷാ​കി​ബ് അ​ൽ ഹ​സ​ൻ പ​ത്ത് ഓ​വ​റി​ൽ 29 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupBangladeshSri Lanka
News Summary - Asia Cup: Sri Lanka win by five wickets against Bangladesh
Next Story