ഏഷ്യ കപ്പ് 2025; ഇന്ത്യ ഇന്ന് ഒമാനെതിരെ
text_fieldsഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ പരിശീലനത്തിൽ
ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ സൂപ്പർ ഫോറിൽ ഇടമുറപ്പിച്ച ഇന്ത്യക്ക് ഇന്ന് ‘പരിശീലന’ മത്സരം. യു.എ.ഇക്കും പാകിസ്താനുമെതിരെ ജയിച്ച് അടുത്ത റൗണ്ടിൽ ഇടംപിടിച്ച ഇന്ത്യക്ക് പ്രാഥമിക റൗണ്ടിലെ അവസാന കളിയിൽ ഒമാനാണ് എതിരാളികൾ. കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ് പുറത്തായ ഒമാന് മാനം കാക്കാനുള്ള പ്രകടനമാവും ഇന്ത്യക്കെതിരെ ലക്ഷ്യം.
രണ്ടു കളികളിലും രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവന്നതിനാൽ കാര്യമായ ബാറ്റിങ് അവസരം ലഭിക്കാതിരുന്ന ഇന്ത്യ ഇന്ന് ബാറ്റർമാർക്ക് പരമാവധി ചാൻസ് നൽകാനായിരിക്കും ശ്രമിക്കുക. മലയാളി താരം സഞ്ജു സാംസണും ഹർദിക് പാണ്ഡ്യയും ശിവം ദുബെയുമടങ്ങിയ മധ്യനിര പരീക്ഷിക്കപ്പെട്ടിട്ടേ ഇല്ല. അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന മുൻനിരതന്നെ കളി തീർക്കുന്നതാണ് മുൻ മത്സരങ്ങളിൽ കണ്ടത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്ക് ഇന്ന് വിശ്രമം അനുവദിച്ചേക്കും. അങ്ങനെയെങ്കിൽ പകരം അർഷ്ദീപ് സിങ്ങിനായിരിക്കും അവസരം. സ്പിന്നർമാരായ കുൽദീപ് സിങ്ങും വരുൺ ചക്രവർത്തിയും മിന്നും ഫോമിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

