Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'കോവിഡിൽ കുടുംബത്തിന്​...

'കോവിഡിൽ കുടുംബത്തിന്​ തുണയാകണം'; അശ്വിൻ ഐ.പി.എൽ വിട്ടു

text_fields
bookmark_border
കോവിഡിൽ കുടുംബത്തിന്​ തുണയാകണം; അശ്വിൻ ഐ.പി.എൽ വിട്ടു
cancel

ചെന്നൈ: ഡൽഹികാപ്പിറ്റൽസ്​ താരം രവിചന്ദ്രൻ അശ്വിൻ ഐ.പി.എല്ലിൽ നിന്നും ഇടവേളയെടുത്തു. കോവിഡിനെതിരെ പോരാടുന്ന കുടുംബത്തിന്​ തുണയാകാനാണ്​ തന്‍റെ തീരുമാനമെന്ന്​ അശ്വിൻ അറിയിച്ചു. ഞായറാഴ്ച സൺറൈസേഴ്​സ്​ ഹൈദരബാദിനെതിരായ മത്സരത്തി​ൽ വിജയിച്ച ശേഷമായിരുന്നു അശ്വിന്‍റെ അഭിപ്രായ പ്രകടനം.

കാര്യങ്ങളെല്ലാം ശരിയായ ദിശയിലായാൽ ടൂർണമെന്‍റിലേക്ക്​ മടങ്ങിവരാം എന്ന്​ ഉറപ്പുനൽകിയാണ്​ അശ്വിൻമടങ്ങിയത്​. ഇത്തരം ബുദ്ധിമു​േട്ടറിയ സമയത്ത്​ കുടുംബത്തെ പിന്തുണക്കണമെന്ന് കരുതുന്നതായും അശ്വിൻ ട്വീറ്റിൽ പറഞ്ഞു. തന്‍റെ ട്വിറ്റർ പ്രൊഫൈലിന്‍റെ പേര്​ Stay home stay safe! Take your vaccine എന്നാക്കി അശ്വിൻ മാറ്റിയിട്ടുണ്ട്​.

അശ്വിന്​ പിന്തുണനൽകുന്നതായും കുടുംബത്തിനായി പ്രാർഥിക്കുന്നതായും ഡൽഹി കാപ്പിറ്റൽസ്​ മറുപടിയായി ട്വീറ്റ്​ ചെയ്​തു. നേരത്തേയുള്ള ട്വീറ്റിൽ തങ്ങളുടെ രാജ്യത്ത്​ നടക്കുന്ന കാര്യങ്ങൾ ഹൃദയഭേദക​മാണെന്ന്​ അശ്വിൻ പറഞ്ഞിരുന്നു. ആരോഗ്യപരിപാലനരംഗത്തുള്ളവർക്ക്​ നന്ദിയർപ്പിക്കുന്നതായും എല്ലാവരോടും സുരക്ഷിതമായിരിക്കാനും അശ്വിൻ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R ASHWINIPL 2021
News Summary - Ashwin takes a break from IPL to support family
Next Story