Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്റ്റാർക്കിന്‍റെ...

സ്റ്റാർക്കിന്‍റെ പന്ത്​ നന്നായിക്കളിച്ചല്ലേ​ായെന്ന്​ അശ്വിൻ; 'കണ്ണിക്കേ തെരിയലേ അണ്ണാ'യെന്ന്​ നടരാജൻ -VIDEO

text_fields
bookmark_border
സ്റ്റാർക്കിന്‍റെ പന്ത്​ നന്നായിക്കളിച്ചല്ലേ​ായെന്ന്​ അശ്വിൻ; കണ്ണിക്കേ തെരിയലേ അണ്ണായെന്ന്​ നടരാജൻ -VIDEO
cancel

ബ്രിസ്​ബേനിലെ ഇന്ത്യ-ആസ്​ട്രേലിയ നാലാം ക്രിക്കറ്റ്​ ടെസ്​റ്റ്, പേസ്​ ബൗളറായ നടരാജനും ഔൾറൗണ്ടർ വാഷിങ്​ടൺ സുന്ദറിനും കന്നി മത്സരമായിരുന്നു​. പ്രധാനതാരങ്ങളെല്ലാം പരിക്കേറ്റ്​ പുറത്തായതാണ്​ ഇരുവർക്കും അവസരം ലഭിക്കാൻ കാരണമായത്​. ഇരുവരും ടീം തങ്ങളിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്​തു.

മൂന്നാംദിനം കളിയവസാനിച്ച ശേഷം മികച്ച പ്രകടനം നടത്തിയ ഷാർദൂൽ ഠാക്കൂർ, വാഷിങ്​ടൺ സുന്ദർ, ടി. നടരാജൻ എന്നിവരുമായി സ്​പിന്നർ രവിചന്ദ്രൻ അശ്വിൻ നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്​. നടരാജന്​ ഇംഗ്ലീഷ്​ വലിയ വശമില്ലാത്തതിനാൽ തമിഴിലാണ്​ അശ്വിൻ ചോദ്യംചോദിച്ചത്​.

ടെസ്റ്റ്​ ക്രിക്കറ്റിൽ ആദ്യ റൺസ്​ എടുത്തതിനെക്കുറിച്ച്​ അശ്വിൻ ​ചോദിച്ചതിങ്ങ​െന: മിച്ചൽ സ്റ്റാർക്കിന്‍റെ പന്തുകളെ കംഫോർട്ടബിളായി നേരിട്ടല്ലോ?. ഉടൻ വന്നു നടരാജന്‍റെ സരസമായ മറുപടി. ''ക​ംഫോർട്ടബിളാ... ഫസ്റ്റ്​ ബാൾ കണ്ണിക്കേ തെരിയലേ അണ്ണാ''.... സ്റ്റാർക്കിന്‍റെ പന്ത്​ കാണാൻ പോലും പറ്റിയില്ലെന്ന്​ നടരാജൻ പറഞ്ഞത്​​ കേട്ട്​ തമിഴ്​നാട്ടുകാരായ രവിചന്ദ്ര അശ്വിനും വാഷിങ്​ടൺ സുന്ദറും ആർത്തുചിരിക്കുന്നതും വിഡിയോയിൽ കാണാം. മണിക്കൂറിൽ 160.4 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞിട്ടുള്ള മിച്ചൽ സ്റ്റാർക്ക്​ ലോകക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളർമാരിലൊരാളാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AshwinNatarajan
Next Story