ക്രിക്കറ്റ് താരങ്ങളായ അശോക് ദിണ്ഡ ബി.ജെ.പി ടിക്കറ്റിലും മനോജ് തിവാരി തൃണമൂൽ ടിക്കറ്റിലും വിജയിച്ചു
text_fieldsകൊൽക്കത്ത: ബംഗാൾ നിയമ സഭ തെരഞ്ഞെടുപ്പിൽ കന്നി അങ്കത്തിനിറങ്ങിയ ക്രിക്കറ്റ് താരങ്ങളായ അശോക് ദിണ്ഡക്കും മനോജ് തിവാരിക്കും വിജയം. മുൻ ഇന്ത്യൻ പേസ് ബൗളറായ ദിണ്ഡ ബി.ജെ.പി ടിക്കറ്റിലും ബാറ്റ്സ്മാനായിരുന്ന മനോജ് തിവാരി തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലുമാണ് വിജയം കണ്ടത്.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഇരുവരും രാഷ്ട്രീയ പ്രവേശം നടത്തിയത്. 1260 വോട്ടുകൾക്കായിരുന്നു ദിണ്ഡയുടെ വിജയമെങ്കിൽ 32,339 വോട്ടുകളുടെ കൂറ്റൻ വിജയമാണ് മനോജ് തിവാരിക്ക് ലഭിച്ചത്. ഷിബ്പൂർ മണ്ഡലത്തിൽ നിന്നായിരുന്നു മനോജ് തിവാരി ജനവിധി തേടിയത്.
മനോജ് തിവാരി ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ട്വന്‍റി 20 കളിലും കളത്തിലിറങ്ങിയിട്ടുണ്ട്. 13 ഏകദിനങ്ങളിലും ഒൻപത് ട്വന്‍റി 20ലുമാണ് ദിണ്ഡ ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുള്ളത്. ഇരുവരെയും െഎ.പി.എൽ മത്സരങ്ങളിലൂടെയാണ് ആരാധകർക്ക് കൂടുതൽ സുപരിചിതം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

