Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആ​ഷ​സ് നാ​ലാം...

ആ​ഷ​സ് നാ​ലാം ടെ​സ്റ്റ്: ഓ​സീ​സ് പൊ​രു​തു​ന്നു

text_fields
bookmark_border
ആ​ഷ​സ് നാ​ലാം ടെ​സ്റ്റ്: ഓ​സീ​സ് പൊ​രു​തു​ന്നു
cancel
camera_alt

ടെസ്റ്റ് ക്രിക്കറ്റിലെ 600 ാം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന സ്റ്റുവർട്ട് ബ്രോഡ്

മാ​ഞ്ച​സ്റ്റ​ർ: ആ​ഷ​സ് ക്രി​ക്ക​റ്റ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ആ​സ്ട്രേ​ലി​യ പൊ​രു​തു​ന്നു. മാ​ഞ്ച​സ്റ്റ​റിലെ ഓൾഡ് ട്രാഫോർഡിൽ ഒ​ന്നാം ദി​നം കളിനിർത്തുമ്പോൾ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഓ​സീ​സ് ഒ​ന്നാം ഇ​ന്നി​ങ്സി​ൽ എട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 299 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. മി​ച്ച​ൽ സ്റ്റാർക്കും (23) ഒരു റൺസുമായി നായകൻ പാറ്റ് കമിൻസുമാണ്.

ഡേ​വി​ഡ് വാ​ർ​ണ​ർ (32), ഉ​സ്മാ​ൻ ഖ്വാ​ജ (3), മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (51), സ്റ്റീ​വ​ൻ സ്മി​ത്ത് (41), ട്രാ​വി​സ് ഹെ​ഡ് (48), മി​ച്ച​ൽ മാ​ർ​ഷും (51) കാ​മ​റൂ​ൺ ഗ്രീ​നു​മാ​ണ് (16), അലക്സ് കാരി (20) എ​ന്നി​വ​രാണ് പു​റ​ത്താ​യത്.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് നാല് വിക്കറ്റ് നേടി. രണ്ടു വിക്കറ്റ് നേടിയ സ്റ്റുവർട്ട് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോർഡും നേടി. 600 വിക്കറ്റ് തികയ്ക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ഫാസ്റ്റ് ബൗളറായി ബ്രോഡ്. ആസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് ഈ നേട്ടം കൈവരിച്ചത്.

ഇംഗ്ലണ്ടിന്റെ ലോകോത്തര ബൗളറായ ജെയിംസ് ആൻഡേഴ്സണാണ് ഇതിന് മുമ്പ് ടെസ്റ്റിൽ 600 വിക്കറ്റ് തികച്ച ഫാസ്റ്റ് ബൗളർ. 688 വിക്കറ്റുകളാണ് താരം ഇതുവരെ വീഴ്ത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandAshesTest: Australia
News Summary - Ashes 4th Test: Aussies struggle
Next Story