Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസചിന്‍റെ മകൻ അർജുൻ...

സചിന്‍റെ മകൻ അർജുൻ ടെണ്ടുൽക്കർ മുംബൈ ടീമിൽ

text_fields
bookmark_border
സചിന്‍റെ മകൻ അർജുൻ ടെണ്ടുൽക്കർ മുംബൈ ടീമിൽ
cancel

മുംബൈ: ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ മുഷ്​താഖ്​ അലി ട്വന്‍റി 20 ട്രോഫിക്കുള്ള മുംബൈ ടീമിൽ ഇടംപിടിച്ചു. ഇടംകൈയ്യൻ പേസറായ അർജുൻ ഇതാദ്യമായാണ്​ ഒരു സീനിയർ ടീമിൽ ഇടംപിടിക്കുന്നത്​.

ഡൽഹി, ഹരിയാന, കേരളം, ആന്ധ്ര തുടങ്ങിയവരുൾപ്പെട്ട ഗ്രൂപ്പ്​ 'ഇ'യിലാണ്​ മുംബൈ കളിക്കുന്നത്​. ഇന്ത്യ അണ്ടർ 19 ടീമിനായും ഇന്ത്യൻ ടീമിന്‍റെ നെറ്റ്​സിലും അർജുൻ പന്തെറിഞ്ഞിട്ടുണ്ട്​​. മുഷ്​താഖ്​ അലി ട്രോഫിക്കുള്ള 22 അംഗ ടീമിനെ ഇന്നാണ്​ പ്രഖ്യാപിച്ചത്​.

മുംബൈ ഇന്ത്യൻസ്​ താരം സൂര്യകുമാർ യാദവാണ്​ ടീമിനെ നയിക്കുന്നത്​. ആദിത്യ താരെ, യശസ്വി ജയ്​സ്വാൾ, സർഫറാസ്​ ഖാൻ, ശിവം ദുബെ, ധവാൽ കുൽക്കർണി അടക്കമുള്ള പ്രമുഖ താരങ്ങൾ മും​ൈബ ടീമിലുണ്ട്​. അതേ സമയം ആസ്​ട്രേലിയൻ പര്യടനത്തിനിടെ തോളിന്​ പരിക്കേറ്റ ശ്രേയസ്​ അയ്യർ ടീമിലില്ലാത്തത്​​ മുംബൈക്ക്​ തിരിച്ചടിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin TendulkarArjun Tendulkar
News Summary - Arjun Tendulkar, son of Sachin Tendulkar, added to Mumbai’s senior squad for first time
Next Story