Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Arjun Tendulkar
cancel
Homechevron_rightSportschevron_rightCricketchevron_rightപ്രതീക്ഷിച്ചപോലെ അർജുൻ...

പ്രതീക്ഷിച്ചപോലെ അർജുൻ ടെണ്ടുൽക്കറെ മുംബൈ ഇന്ത്യൻസ്​ വാങ്ങി; 20 ലക്ഷത്തിന്​

text_fields
bookmark_border

മുംബൈ: ഇന്ത്യയുടെ വിഖ്യാത താരം സചിൻ ടെണ്ടുൽകറു​ടെ മകൻ അർജുൻ ടെണ്ടുൽകറെ ഐ.പി.എൽ താരലേലത്തിൽ മുംബൈ ഇന്ത്യൻസ്​ തങ്ങളുടെ അണിയിലെത്തിച്ചു. അടിസ്​ഥാന വിലയായ 20 ലക്ഷം രൂപക്കാണ്​ തങ്ങളുടെ പ്രിയതാരത്തിന്‍റെ മകനെ റിലയൻസ്​ ​ഗ്രൂപ്പിന്‍റെ ഉടമസ്​ഥതയിലുള്ള മുംബൈ ഇന്ത്യൻസ്​ ലേലം പിടിച്ചത്​. 2008 മുതൽ 2013വരെ സചിൻ മുംബൈക്കായി ബാറ്റേന്തിയിരുന്നു.

ഇടങ്കയ്യൻ മീഡിയം പേസറായ അർജുൻ ​െടണ്ടുൽകർ മുംബൈ ഇന്ത്യൻസിലെത്തുമെന്ന സൂചനകൾ നേരത്തേ പുറത്തുവന്നതോടെ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ രണ്ട്​ ട്വന്‍റി20 മത്സരങ്ങളുടെ പരിചയം മാത്രമുള്ള താരമാണ്​ അർജുൻ​. അടുത്തിടെ സമാപിച്ച സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ മുംബൈക്കായി അരങ്ങേറിയ താരത്തിന്​ തിളങ്ങാനായിരുന്നില്ല. രണ്ട്​​ മത്സരങ്ങൾ കളിച്ച അർജുൻ രണ്ട്​ വിക്കറ്റുകൾ നേടിയപ്പോൾ മൂന്ന്​ റൺസ്​ മാത്രമാണ്​ നേടാനായത്​.

ഹരിയാനക്കെതിരായ ആദ്യ മത്സരത്തിൽ പൂജ്യത്തിന്​ പുറത്തായ അർജുൻ മൂന്നോവറിൽ 34 റൺസ്​ വഴങ്ങി ഒരു വിക്കറ്റെടുത്തു. പുതുച്ചേരിക്കെതിരായ രണ്ടാം മത്സരത്തിൽ മൂന്ന്​ റൺസ്​ സ്​കോർ ​െചയ്യുകയും 33 റൺസ്​ വഴങ്ങി ഒരു വിക്കറ്റ്​ വീഴ്​ത്തുകയും ചെയ്​തിരുന്നു. എന്നാൽ രണ്ട്​ മത്സരങ്ങളിലും മുംബൈ തോറ്റു. ഇതോടെയാണ്​ കൗമാരക്കാരന്‍റെ ഐ.പി.എൽ പ്രവേശനത്തെ സ്വജനപക്ഷതപാതവുമായി ബന്ധപ്പെടുത്തി ആരാധകർ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin TendulkarMumbai IndiansArjun TendulkarIPL2021
News Summary - IPL: Arjun Tendulkar Bought By Mumbai Indians For Rs 20 Lakh
Next Story