ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയിൽ ഐറിഷ് വിപ്ലവം
text_fieldsഡബ്ലിൻ: ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി കരുത്തരായ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് അയർലൻഡ്. രണ്ടാം ഏകദിനത്തിലാണ് കേളികേട്ട പോർട്ടീസുകാരെ അയർലൻഡ് 43 റൺസിന് തോൽപിച്ചത്. ക്യാപ്റ്റൻ ആൻഡെ ബാൽബിർനിയുടെ (117 പന്തിൽ 102) സെഞ്ച്വറിക്കരുത്തിലായിരുന്നു അട്ടിമറി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 290 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 48.3 ഓവറിൽ 247 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിൽ പരമ്പര നഷ്ടമാവാതിരിക്കാൻ ദക്ഷിണാഫ്രിക്കക്ക് ജയിച്ചേ മതിയാവൂ. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

